അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് യുഎസ് ബാങ്ക്‌റപ്‌സി കോര്‍ട്ടില്‍ പാപ്പര്‍ഹര്‍ജിക്ക് അപേക്ഷ നല്‍കി. കര്‍ട്ടിസ് ജെയിംസ് ജാക്ക്‌സണാണ് 50 സെന്റ് എന്ന സ്റ്റേജ് നെയിമില്‍ അറിയപ്പെടുന്നത്. പത്ത് മുതല്‍ 50 മില്യണ്‍ ഡോളര്‍ വരെ സമ്പാദ്യമുള്ള ജാക്ക്‌സണ് അത്രയും തന്നെ കടമുണ്ടെന്നാണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
സെക്‌സ് ടേപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഇരയായ യുവതിക്ക് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ യുഎസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജാക്ക്‌സണ്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
തന്റെ അനുവാദമില്ലാതെ താനുള്‍പ്പെട്ട സെക്‌സ് ടേപ്പ് ഇന്റര്‍നെറ്റില്‍ ജാക്ക്‌സണ്‍ അപ്ലോഡ് ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് യുഎസ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല