1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2015

ജോജോ സെബാസ്റ്റിയന്‍

ന്യൂ കാസില്‍ : നോര്‍ത്ത് ഈസ്റ്റിന്റെ സിരാകേന്ദ്രമായ ന്യൂകാസില്‍ അപോണ്‍ ടൈനിലും ആര്‍ഷ ഭാരത സംസ്‌ക്കാരം ഉള്‍കൊണ്ടു ജീവിച്ച ഭാരതത്തിന്റെ മക്കളെ ക്രിസ്തുവിന്റെ ചൈതന്യവും സുവിശേഷത്തിന്റെ ശക്തിയും ആദ്യമായി മനസിലാക്കിതന്ന ഏക ശിഷ്യന്‍ വി.തോമാ ശ്ലീഹായുടെ തിരുന്നാള്‍ ന്യൂകാസിലിലെ ക്രിസ്തിയ സമൂഹം ഒന്നായി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.സജി തോട്ടത്തിലിന്റെ നേത്രത്തില്‍ ആഘോഷിച്ചു .

നാലാം തീയതി ശനിയാഴ്ച വൈകുന്നേരം വി.കുര്‍ബാനയോടെ തിരുകര്‍മങ്ങള്‍ ആരംഭിക്കുകയും സെന്റ് രൊബെര്‍റ്റ്‌സ് പള്ളി വികാരി ഷോണ്‍ ഓ നൈല്‍ കേരള ക്രൈസ്തവരുടെ വിശ്വാസപ്രകാരമുള്ള കൊടിയേറ്റം നിര്‍വഹിക്കുകയും ചെയ്തു.ഞായറാഴ്ച ഉച്ചകഴിഞ്ഞ് പ്രസു ദേന്തി വാഴ്ചക്ക്‌ശേഷം ഫാ.ബിജു ആലെഞ്ചെരി യുടെ മുഖ്യകാര്‍മികത്തില്‍ ആഘോഷമായി നടന്ന റാസ കുര്‍ബാനയില്‍ ഫാ സജി തോട്ടത്തില്‍ ,ഫാ.റോജി നരിക്കുഴിയില്‍ ,ഫാ,ജ്യോതിഷ് പുറവക്കാട്ടും സഹകാര്‍മികരായിരുന്നു .യുകെയിലെ ക്രിസ്ത്യന്‍ മലയാളി സമൂഹത്തിനു അപൂര്‍വ്വ മായി മാത്രമാണു ആഘോഷകരമായ റാസ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ഭാഗ്യം ലഭിക്കുന്നത് .

തിരുന്നാള്‍ റാസ കുര്‍ബാനക്കു ശേഷം മുത്തുക്കുടകളും, കൊടികളും,അലങ്കരിച്ച രൂപക്കൂടുകളിലായി ഒരുക്കിയ തിരുസ്വരൂപങ്ങളും ആയി നീങ്ങിയ ആഘോഷകരമായ തിരുന്നാള്‍ പ്രദിക്ഷണം ,വഴിയോരങ്ങളില്‍ ജാതി ,മത ,രാജ്യ ഭേതമില്ലാതെ തടിച്ചു കൂടിയ ജനങള്‍ക്ക് വ്യത്യസ്ഥ കാഴ്ച സമ്മാനിച്ചു .

പ്രദിക്ഷണത്തിനുശേഷം പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ ഒരുക്കിയ സ്‌നേഹവിരുന്ന് ഭക്തര്‍ക്ക് പ്രത്യേക അനുഭവമായിരുന്നു.സ്‌നേഹവിരുന്നിനുശേഷം ന്യൂകാസില്‍ വാള്‍ ബോട്ടില്‍ ക്യാമ്പസ് ഓഡിറ്റൊറിയത്തില്‍ സാംസ്‌കാരിക സമ്മേളനം ന്യൂകാസില്‍ ബിഷപ്പ് റെവ്.ഷെമസ് കണ്ണിന്‍ഹാം (Rev .Bishop Seamus Cunninham )ഉല്‍ ഘാടനം ചെയ്യുകയും ഇടവകദിനത്തോടനുവദിച്ചു നടന്ന കലാ, കായിക ,ആദ് മീയ മത്സരങ്ങളില്‍ വിജ യിച്ചവര്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കുകയുണ്ടായി .

ശേഷം നടന്ന കലാസന്ധ്യയില്‍ പ്രശക്ത പിന്നണി ഗായഗനായ കെ. ജി മര്‍ക്കോസിനോടൊപ്പം യുകെയിലെ പ്രമുഖ ഗായകരായ റെക്‌സ് ജോസ് ,ജിനു പണിക്കര്‍ എന്നിവരുടെ ഗാനമേളയും അരങ്ങേറി .

പ്രവാസി മലയാളികളുടെ വിശ്വാസ പൈതൃകവും, കൂട്ടായ്മ ജീവിതവും ഊട്ടി ഉറപ്പിക്കുന്നതിനും ,സഭാന്മാകത ജീവിതം ശക്തി പെടുത്തുന്നതിനുമുള്ള ഒരു സുവര്‍ണാവസരമായി ഈ തിരുന്നാള്‍ ദിനം ഒരുക്കിയതില്‍

സംഘാടകര്‍ക്കും ,കൈക്കാരന്മാര്‍ക്കും ,ഇടവകാംഗള്‍ക്കും പ്രത്യേകം നന്ദി രേഖപെടുത്തിക്കൊണ്ട് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ .സജി തോട്ടത്തില്‍ ഈ വര്‍ഷത്തെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.