സ്വന്തം ലേഖകന്‍: ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാള്‍ ഗ്രാമങ്ങളില്‍ അവയവ വ്യാപാരികള്‍ പിടിമുറുക്കുന്നു. ഭൂകമ്പം സ്വത്തും മറ്റു ജീവനോപാധികളും ഇല്ലാതാക്കിയതോടെ സ്വന്തം അവയവങ്ങള്‍ കിട്ടുന്ന കാശിന് വിറ്റ് ജീവന് നിലനിര്‍ത്തേണ്ട ഗതികേടിലാണ് നേപ്പാളിലെ പാവങ്ങള്‍. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകിക്കുന്ന ഇവരുടെ മുമ്പിലേക്കാണ് അവയവ വ്യാപാരികള്‍ അവയവ വില്‍പ്പനയുടെ പുത്തന്‍ വാഗ്ദാനങ്ങളുമായി പറന്നിറങ്ങുന്നത്.
നേപ്പാളിലെ ഹോക്സെ ഗ്രാമം ഇന്ന് അറിയപ്പെടുന്നത് കിഡ്നി വാലി എന്നാണ്. കാരണം അവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും അവയവ വ്യാപാരത്തിന് ഇരകളായി തങ്ങളുടെ കിഡ്നി വിറ്റു കഴിഞ്ഞു. അവയവ വ്യാപാരത്തിന്റെ ഇടനിലക്കാര്‍ കാഡ്!മണ്ഠുവിന് സമീപപ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലെല്ലാം ചെന്ന് അവയവ കച്ചവടത്തിന് കരാര്‍ ഉറപ്പിക്കുകയാണെന്ന് വാര്‍ത്തകളുണ്ട്.
കുറച്ചു കാലം കഴിഞ്ഞാല്‍ കിഡ്നി വീണ്ടും വളരുമെന്ന് വിശ്വസിപ്പിച്ചാണ് അവയവ മാഫിയ നിരക്ഷരരായ ഗ്രാമീണരുടെ കിഡ്നി റാഞ്ചുന്നത്.
2007 ല്‍ നേപ്പാള്‍ സര്‍ക്കാര്‍ കിഡ്നി വില്‍പ്പന നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ അഭിവൃദ്ധിയാണ് ഈ മേഖലയിലെ അവയവ വ്യാപാരികള്ക്കുണ്ടായിട്ടുള്ളത്. പ്രദേശത്തെ കി!ഡ്നി ബാങ്ക് ആയി അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കാര്യങ്ങള്‍ ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത വര്‍ഷമാകുമ്പോഴേക്കും രാജ്യത്തെ അവയവ വില്‍പ്പന ഇരട്ടിയാകുമെന്നാണ് മെ!ഡിക്കല്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഗ്ലോബര്‍ ഫൈനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ കണക്ക് പ്രകാരം ഓരോ വര്‍ഷവും രാജ്യത്ത് നടക്കുന്നത് 7000 ത്തോളം അനധികൃത വൃക്ക കച്ചവടമാണ്. 650 മില്യണ്‍ ഡോളര്‍ വരെയാണ് ഇതുവഴിയുള്ള ലാഭമെന്നും കണക്കുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല