ഐപിഎല്‍ വാതുവയ്പ്പിലെ പങ്കാളിത്തം തെളിഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന് റോയല്‍സിനും മത്സരത്തില്‍നിന്ന് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഐസിസി ചെയര്മാന് എന്‍.ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന് റോയല്‍സ് സഹ ഉടമ രാജ് കുന്ദ്രയ്ക്കും ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തില്‍നിന്നും ആജിവനാന്ത വിലക്കും ഏര്‍പ്പെടുത്തി. മെയ്യപ്പനും കുന്ദ്രെയും അഴിമതി നിരോധന നിയമം ലംഘിച്ചുവെന്നും വാതുവെപ്പില്‍ പങ്കെടുത്തുവെന്നും ലോധ കമ്മിറ്റി കണ്ടെത്തി. ഇരുവരുടെയും പ്രവൃത്തി ഐപിഎല്ലിന്റെയും ബിസിസിഐയുടെയും പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നും ലോധ കമ്മിറ്റി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജസ്റ്റിസ് ലോധ കമ്മിയുടെ ശുപാര്‍ശകള്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ ടീമുകള്‍ക്കും ഉടമകള്‍ക്കും അവസരമുണ്ടാകും. വിധിയെ ചോദ്യം ചെയ്യുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വൃത്തങ്ങള്‍ അറിയിച്ചു.
മുകുള്‍ മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ ആര്.എം ലോധ ചെയര്‍മാനായ കമ്മിറ്റിയെ ഒത്തുകളി അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല