1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2015


അപ്പച്ചന്‍ കണ്ണന്‍ചിറ

ലണ്ടന്‍ബ്രോംമിലി :ബ്രോംമിലി സിറോമലബാര്‍ മാസ്സ് സെന്ററിന്റെ പ്രഥമ തിരുന്നാള്‍ ജൂലൈ 18 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു.വിശ്വാസത്തില്‍ നമ്മുടെ പിതാവായ വിശുദ്ധ തോമാശ്ലീഹയുടെയും,വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടെയും ചാവറ കുര്യാക്കോസ്ഏലിയാസ്അച്ചന്റെയും, എവുപ്രാസിയാമ്മയുടെയും സംയുക്ത തിരുന്നാളിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് തക്കല രൂപത യുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ പിതാവാണ്.മൂന്നാഴ്ചയോളം നീണ്ടു നില്‍ക്കുന്ന പിതാവിന്റെ യു.കെ,അയര്‍ലണ്ട് സന്ദര്‍ശനത്തിനു നാന്ദി കുറിക്കുക ബ്രോംമിലി തിരുന്നാളോടു കൂടിയാണ്.

ബ്രോംമിലിയില്‍ ജൂലൈ 18ന് ശനിയാഴ്ച രാവിലെ 10.30ന് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ പിതാവിന് ഒരുക്കിയിരിക്കുന്ന ഉജ്ജ്വല സ്വീകരണത്തിനു ശേഷം 10.35 ന് പ്രസുദേന്തി വാഴ്ചയും തുടര്‍ന്ന് കൊടിയേറ്റൊടുകൂടി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.ബ്രോംമിലി സെന്റ് ജോസഫ് പള്ളി വികാരി ടോം അച്ചന്‍ എല്ലാവരെയും സ്വാഗതം ചെയ്യും.തുടര്‍ന്ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ ഫാ.സ്‌കറിയ കല്ലൂര്‍ ,ഫാ.ജോസഫ് കറുകയില്‍,ഫാ.സിറിള്‍ എടമന,ഫാ.സാജു മുല്ലശ്ശേരി,ഫാ സിറിയക് പാലക്കുടി തുടങ്ങിയവര്‍ സഹ കാര്‍മ്മികരായിരിക്കും.പരിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞും തിരുന്നാള്‍ പ്രദക്ഷിണവും നടക്കും.

യുകെയില്‍ പേരുകേട്ട സ്വിണ്ടന്‍ ടീമിന്റെ ചെണ്ട മേളവും തിരുന്നാളിനോടനുബന്ധിച്ച് ഉണ്ടായിരിക്കും.പള്ളിയുടെ ഹാളില്‍ ഒരുക്കുന്ന സ്‌നേഹവിരുന്നോടുകൂടി തിരുന്നാളിന് സമാപനമാകും.തിരുന്നാള്‍ ദിനത്തില്‍ കഴുന്നെടുക്കുവാനും, അടിമവെക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ,സിറോമലബാര്‍ മാസ്സ് സെന്റര്‍ ബ്രോമിലി വെബ് സൈറ്റ് (http://്യെൃomalabarbromley.org.uk/Home/) ഉത്ഘാടനം ജോര്‍ജ് പിതാവ് നിര്‍വഹിക്കുന്നതാണ്.

തിരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മദ്ധ്യസ്ഥംവഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ബ്രോംമിലി സിറോമലബാര്‍ സെന്റര്‍ ചാപ്ലിന്‍ സാജു പിണക്കാട്ടച്ചന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

തിരുന്നാളിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് : കൈക്കാരന്മാരായ സിബി മാത്യു 07412261169,ബിജു ചാക്കോ 07794778252 എന്നിവരുമായി ബന്ധപ്പെടുക. പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ്സ്: സെന്റ് ജോസഫ് ചര്‍ച്ച്,പ്ലൈസ്‌ടോലെയിന്‍,ബ്രോംമിലി,ലണ്ടന്‍ ബി ആര്‍1 2 പി ആര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.