ഷെഫീല്‍ഡില്‍ വിശുദ്ധ തോമശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ജൂലായ് 10ന് നടക്കും. ഷെഫില്‍ഡ് സെന്റ് പാട്രിക്സ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ ഫാ.ജോയി ആലപ്പാട്ട് സി.എം.ഐ മുഖ്യകാര്‍മ്മികനാവും. ഫാ.സാജു പിണര്‍കാട്ട് തിരുന്നാള്‍ സന്ദേശം നല്‍കും.
ദിവ്യബലിയെ തുടര്‍ന്ന് നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണത്തില്‍ മുത്തുകുടകളും, ചെണ്ടമേളങ്ങളും അണിനിരക്കും. വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുന്നാള്‍ പ്രഭാഷണം ഏവരെയും ഭക്തിയുടെ പാരമ്യത്തലേക്ക് ഉയര്‍ത്തും. പ്രദക്ഷിണത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദവും, പാച്ചോര്‍ നേര്‍ച്ചയും നടക്കും.
വൈകുന്നേരം ആറര മുതല്‍ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും കലാസന്ധ്യയും അരങ്ങേറും. റെക്സ് അവതരിപ്പിക്കുന്ന ഗാനമേളയെ തുടര്‍ന്ന് സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്ക് ചേര്‍ന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.ജോയി ചെറാടിയില്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് 07983417360, വിന്‍സെന്റ്: 07878607862, സിബി: 07886190779
St.Patricks Catholic Church,
Sheffiedl S50QF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല