സ്വന്തം ലേഖകന്‍: ഇറാനും ആണവശക്തികളും തമ്മില്‍ ആണവ കരാറിന്റെ കാര്യത്തില്‍ ധാരണയില്‍ എത്തിയതോടെ സൗദി അറേബ്യയിലും ഇസ്രയേലിലും പ്രതിഷേധം ശക്തമാകുന്നു. അണ്വായുധം ഉണ്ടാക്കുകയാണ് ഇറാന്റെ ആത്യന്തിക ലക്ഷ്യമെന്നും ഹ്രസ്വകാല ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും ഉപരോധത്തില്‍ അയവു കിട്ടാനും തല്ക്കാലം വഴങ്ങിയതാണെന്നും ഇരുരാഷ്ട്രങ്ങളും വിമര്‍ശിക്കുന്നു.
ഷിയ രാജ്യമായ ഇറാന് ആണവശേഷിയുണ്ടെങ്കില് സുന്നികളുടെ പ്രതിരോധത്തിന് സൗദി അറേബ്യക്കും ആണവശേഷി വേണമെന്നതാണ് മറ്റൊരു വാദം. മറുവശത്ത് ഇറാനെതിരെ സൈനിക നടപടിക്കു മടിക്കില്ലെന്ന ഭീഷണി ഇസ്രയേല്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്തുവില കൊടുത്തും തടസ്സപ്പെടുത്തുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണ ഉപയോഗിച്ച് യുഎസ് കോണ്‍ഗ്രസില്‍ കരാറിനെ ചെറുക്കുകയാണ് ഇസ്രയേല്‍ തന്ത്രം.
എണ്ണ വിപണിയിലേക്കും രാജ്യാന്തര വാണിജ്യരംഗത്തേക്കും മടങ്ങിയെത്തുന്നത് ഇറാന്റെ സാമ്പത്തികശേഷി വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നതാണ് എതിരാളികളുടെ മറ്റൊരു ആശങ്ക. ഇറാഖിലെയും സിറിയയിലെയും ഷിയ തീവ്രവാദ സംഘടനകള്‍ക്ക് കൂടുതല്‍ സൈനിക സഹായവും പണവും ലഭിക്കാന്‍ ഇത് ഇടയാക്കുമെന്നും കരാറിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല