മൊസില്ല ഫയര്‍ഫോക്‌സ് ബ്രൗസറില്‍ അഡോബി ഫളാഷിന്റെ എല്ലാ പതിപ്പുകളും ബ്ലോക്ക് ചെയ്തു. ഫയര്‍ഫോക്‌സിന്റെ മാര്‍ക്ക് ഷ്മിഡ്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ളാഷിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഫെയ്‌സ്ബുക്കിന്റെ ഹെഡ് ഓഫ് സെക്യൂരിറ്റി കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മൊസില്ലയുടെ നടപടി. ബ്രൗസര്‍ ഓട്ടോമാറ്റിക്കായി തന്നെ ബ്ലോക്ക് ചെയ്യുന്ന രീതിയാണ് മൊസില്ല ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ ഇന്റര്‍നെറ്റില്‍ വീഡിയോ പ്ലേ ആകണമെങ്കില്‍ അഡോബി ഫ്‌ളാഷില്ലാതെ സാധിക്കില്ലായിരുന്നു. എന്നാല്‍, സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തില്‍ ഫ്‌ളാഷിന്റെ പ്രസക്തി നഷ്ടപ്പെട്ടു. തന്നെയുമല്ല ഹാക്കര്‍മാര്‍ക്ക് എപ്പോഴും പഴുത് ഒരുക്കി കൊടുക്കുന്നത് ഫല്‍ഷിന്റെ ചില ലൂപ്പ്‌ഹോളുകളാണ്. പല തവണ അഡോബിയുടെ സുരക്ഷാ പാളിച്ചകള്‍ മുതലാക്കി ഹാക്കര്‍മാര്‍ കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ നുഴഞ്ഞു കയറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും കമ്പനിയില്‍നിന്ന് മൗനമല്ലാതെ മറ്റൊരു പ്രതികരണമുണ്ടായിട്ടില്ല.
അഡോബിന്റെ ഭാഗത്ത്‌നിന്നുള്ള വീഴ്ച്ചകള്‍ അവര്‍ എന്ന് പരിഹരിക്കുമോ അന്ന് ഫല്‍ഷിനെ ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് മാര്‍ക്ക് ഷ്മിഡ്ത്ത് ട്വിറ്ററില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല