1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2015

സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ മയക്കുമരുന്നു രാജാവ് ഗുസ്മാന്‍ തടവു ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജൊവാക്വിന്‍ ഗുസ്മാന്‍ ജയില്‍ ചാടുന്നതിന് തൊട്ടുമുമ്പ് തടവറയിലെ അവസാന നിമിഷങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്.

മെക്‌സിക്കന്‍ സര്‍ക്കാരാണ് വീഡിയോ പുറത്തുവിട്ടത്. തടവറയിലെ ഷവറിനടുത്തേക്ക് നീങ്ങുന്ന ഗുസ്മാന്‍ ഒരു ചെറുമതിലിനു സമീപം കുനിയുന്നതാണ് വീഡിയോവിലെ അവസാന ദൃശ്യം. കുളിമുറിക്കും കിടപ്പറക്കുമിടയില്‍ നിരവധി തവണ നടന്ന ശേഷമാണ് ഷവറിനടുത്തേക്ക് അവസാനം ഇയാള്‍ നടക്കുന്നത്.

ഇത്തരത്തിലുള്ള പെരുമാറ്റം തടവുപുള്ളികള്‍ക്കിടയില്‍ സ്വാഭാവികമാണെന്നും അതിനാല്‍ തന്നെ ഒറ്റനോട്ടത്തില്‍ സംശയം ജനിപ്പിക്കുന്നതല്ലെന്നും ദേശീയ സുരക്ഷ കമ്മീഷണര്‍ പറഞ്ഞു. തുരങ്കത്തിലൂടെ രക്ഷപ്പെടുന്നതിനായി ഷവറിനു സമീപം ഗുസ്മാന്‍ സൃഷ്ടിച്ച ചെറിയ ഗര്‍ത്തം പക്ഷേ വീഡിയോവില്‍ ദൃശ്യമല്ല. അതീവ സുരക്ഷയിലുള്ള തടവറയില്‍ നിന്നും രണ്ടാം തവണയും രക്ഷപ്പെട്ട ഗുസ്മാനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.

കുളിക്കാനുള്ള സ്ഥലത്തേക്ക് നീങ്ങിയ ഗുസ്മാന്‍ മൂത്രമൊഴിച്ച ശേഷം കിടക്കക്കു സമീപത്തേക്ക് വീണ്ടും വരുന്നതാണ് ആദ്യ ദൃശ്യം. പിന്നീട് ഷവറിനടുത്തേക്ക് ഒരിക്കല്‍ കൂടി നടന്ന മയക്കുമരുന്ന് രാജാവ് വീണ്ടും കിടക്കക്കു സമീപത്തേക്ക് നടന്ന് അവസാനമായി കുളിക്കാനുള്ള സ്ഥലത്തേക്ക് നീങ്ങിയ ശേഷമാണ് ചെറുമതിലിന് താഴെ അപ്രത്യക്ഷനാകുന്നത്. അവസാനമായി ഷവറിനടുത്തേക്ക് നീങ്ങുന്നതിന് മുമ്പായി കിടക്കയിലിരുന്ന് ഗുസ്മാന്‍ ചെരുപ്പ് മാറ്റുന്നതും ദൃശ്യത്തിലുണ്ട്.

ഗുസ്മാന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച 1.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ വീഡിയോവും അധികൃതര്‍ പുറത്തുവിട്ടു. മോട്ടാര്‍ സൈക്കിളും അത് ഓടിക്കാനുള്ള റെയില്‍ ട്രാക്കും അടങ്ങുന്നതാണ് തുരങ്കം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.