90 മിനിറ്റത്തേക്ക് മാത്രം ഓര്‍മ്മ നില്ക്കുന്ന 38 വയുള്ള ഒരു ബ്രിട്ടീഷ് പൗരനുണ്ട്. നമ്മള് കണ്ട സിനിമയിലെ പല കഥാപാത്രങ്ങളെയും ഓര്‍മ്മിപ്പിക്കും ഇദ്ദേഹം. ഇത് അപൂര്‍വമായി മാത്രം കണ്ടു വരുന്ന ഒന്നാണെന്ന് മനശാസ്ത്രജ്ഞരും മറ്റും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പത്ത് വര്‍ഷം മുമ്പ് പല്ലിന് റൂട്ട് കനാലിംഗ് നടത്തുന്നതിനായി ലോക്കല്‍ അനസ്തേഷ്യ എടുത്തതിനുശേഷമാണ് ഇയാള്‍ക്ക് ഓര്‍മക്കുറവുണ്ടായത്. ആ ദിവസത്തെ 90 മിനിറ്റ് മാത്രമാണ് ഇയാളുടെ ഓര്‍മ്മയിലുള്ളത്. ഡെന്റിസ്റ്റിനെ കാണാന്‍ പോയ അതേ ദിവസമാണെന്ന ധാരണയിലാണ് ഇയാള്‍ ഓരോ ദിവസവും ഉറക്കമുണരുന്നത്. ഒരു ഇലക്ട്രോണിക് ഡയറി ഉപയോഗിച്ചാണ് ഇപ്പോള്‍ ഇയാള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഡെന്റിസ്റ്റ് നല്കിയ അനസ്തേഷ്യയാണ് ഇയാളുടെ ഈ അവസ്ഥക്ക് കാരണമെന്ന് തീര്‍ത്തു പറയാനാകില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഒരു മണിക്കൂര്‍ നീണ്ട റൂട്ട് കനാലിംഗ് ച്ികിത്സക്കു വേണ്ടി നല്കിയ ലോക്കല്‍ അനസ്തേഷ്യക്ക് 90 മിനിറ്റ് മുമ്പുള്ളതൊന്നും ഇയാള്‍ക്ക് ഓര്‍മ്മയില്ല. സ്വന്തം പേരും മറ്റു വിവരങ്ങളും ഓര്‍മ്മയുണ്ടെങ്കിലും ഡെന്റിസ്റ്റിന് അപ്പോയിന്റ്മെന്റ് എടുത്ത ദിവസമാണ് അയാള്‍ക്ക് എല്ലാ ദിവസവും. ന്യൂറോളജി, സൈക്യാട്രി, ക്ലിനിക്കല്‍ ന്യൂറോസൈക്കോളജി എന്നീ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ക്ക് ആര്‍ക്കും തന്നെ ഇത്തരമൊരു രോഗവസ്ഥയേക്കുറിച്ച് വിശദീകരണം നല്‍കാനും കഴിയുന്നില്ല.
ലെസ്റ്റര്‍ സര്‍വകലാശാലയിലെ ക്ലിനിക്കല്‍ സൈക്കോളജി ലെക്ചറര്‍ ഡോ. ജെറാള്‍ഡ് ബര്‍ഗസ്, നോര്‍ത്താംപ്ടണ്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഭാനു ചന്ദല്വാദയും ചേര്‍ന്നാണ് ഇയാളെ പരിശോധിക്കുന്നത്. ഇതേ പോലെ ലക്ഷണങ്ങളുള്ള മറ്റ് രോഗികളുണ്ടോ എന്ന അന്വേഷണത്തിലാണ് ഇവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല