അപ്പച്ചന് കണ്ണന്‍ചിറ
വാല്‍ത്സിങ്ങാം:പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ഭവനം യു കെ യിലേക്ക് അത്ഭുതകരമായി പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭ നടത്തുന്ന ഒമ്പതാമത് തീര്‍ത്ഥാടനത്തില്‍ വന്‍ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്. അതിനാലെ തന്നെ ഗതാഗത അസൌകര്യങ്ങള്‍ ഒഴിവാക്കുന്നതിനായി തീര്‍ത്ഥാടനത്തിനു എത്തുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങളും വോളണ്ടിയേഴ്സ് നല്കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് സംഘാടക സമിതി പ്രത്യേകം അഭ്യര്ത്തിച്ചു.
തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ലിപ്പര്‍ ചാപ്പലിന്റെ കൊമ്പൌണ്ടിലും,തൊട്ടടുത്ത സ്ഥലങ്ങളിലുമായി വിസ്തൃതമായ സൗജന്യ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കോച്ചുകളിലും,വാഹനങ്ങളിലും എത്തുന്നവര്‍ക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റിലെ അനൗന്‍സിയെഷന്‍ ചാപ്പലിനു സമീപം ഉള്ള ലിറ്റില്‍ വാല്‍ത്സിങ്ങാമിലെ കോച്ച് പാര്‍ക്കിലോ, കാര്‍ പാര്‍ക്കിലോ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ തിരിച്ചു പോയി സ്ലിപ്പര്‍ ചാപ്പല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
അനൗന്‍സിയെഷന്‍ ചാപ്പലിലേക്ക് ഉള്ള വാഹന ഗതാഗതം തീര്‍ത്ഥാടന സൌകര്യാര്‍ത്ഥം 11:30 ഓടെ ട്രാഫിക് പോലീസ് ബ്ലോക്ക് ചെയ്യും.നടക്കുവാന്‍ ബുദ്ധിമുട്ടുള്ളവരും,കൊച്ചു കുട്ടികള്‍ ഉള്ളവരും അതിനു മുമ്പായി വാഹനങ്ങളില്‍ എത്തി ആരംഭ വേദിയില്‍ ഇറങ്ങാവുന്നതാണ്.വാഹനങ്ങള്‍ ദൂരെ പാര്‍ക്ക് ചെയ്യേണ്ടി വരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ തങ്ങളുടെ മരുന്നുകള്‍,കുടിക്കുവാനുള്ള വെള്ളം,സ്നാക്സ് തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ കൈവശം തന്നെ കരുതേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനം അനുഭാപ്പെടുന്ന സ്ഥലം ആയതിനാല്‍ കുട കയ്യില്‍ കരുതുന്നത് നല്ലതാണ്.
മരിയ പുണ്യ ഗീതങ്ങള്‍ ആലപിച്ചും,പരിശുദ്ധ ജപമാല സമര്‍പ്പിച്ചും,പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം യാചിച്ചും ഭയ ഭക്തി ബഹുമാനത്തോടെ തീര്‍ത്ഥാടകര്‍ രണ്ടു ലൈനായി നടന്നു നീങ്ങണമെന്നും, ലൈന്‍ മുറിയാതിരിക്കുവാന്‍ അതാതു കമ്മ്യുനിട്ടികള്‍ തന്നെ ശ്രദ്ധിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്.മുത്തുക്കുടകള്‍ ഉള്ളവര്‍ എല്ലാം കുട കൊണ്ടുവന്നാല്‍ തീര്‍ത്ഥാടനം കൂടുതല്‍ വര്‍ണ്ണാഭമാക്കാവുന്നതാണ്.വിനോദ സഞ്ചാര ഏരിയ ആയതിനാല്‍ റോഡുകളില്‍ ട്രാഫിക് തിരക്ക് അനുഭവപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഭവനങ്ങളില്‍ നിന്നും മുന്‍കൂട്ടി യാത്ര തിരിക്കുന്നത് ഉത്തമം ആയിരിക്കും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം ഭക്ഷണം കഴിക്കുവാനുള്ള ഇടവേള ഉണ്ടായിരിക്കുന്നതാണ്.സ്വാദിഷ്ടമായ ചൂടന്‍ ഭക്ഷണങ്ങള്‍ ചാപ്പല്‍ പരിസരത്തു തയ്യാറാക്കിയിരിക്കുന്ന ഫുഡ് സ്റ്റാളുകളില്‍ മിതമായ നിരക്കില്‍ ലഭ്യമായിരിക്കുന്നതാണ്. തീര്‍ത്ഥാടകരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവരവരുടെ ഭക്ഷണ അവശിഷ്ടങ്ങളോ, മറ്റു വെയിസ്റ്റ്കളോ ഉണ്ടെങ്കില്‍ അത് നിക്ഷേപ്പിക്കേണ്ട സ്ഥലത്ത് തന്നെ ഇടണം എന്ന് അഭ്യര്‍ത്തനയുണ്ട്.
ജൂലൈ 20 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന് ഹോപ്പ്സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍) തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും വര്‍ണ്ണാഭമായ അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടികളെ അടിമ വെക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വോളണ്ടിയെഴ്സില്‍ നിന്നും അതിനായുള്ള കൂപ്പണ്‍ മുന്‍ കൂട്ടി വാങ്ങിയ ശേഷം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി അടിമ വെക്കുവാന്‍ ക്യു പാലിച്ചു മുന്നോട്ടു വരേണ്ടതാണ്.
ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യാഥിതി ജോര്‍ജ്ജ് രാജേന്ദ്രന് പിതാവ്, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.കോര്‍ഡിനേട്ടര്‍ റവ.ഡോ.തോമസ് പാറയടിയില്‍, ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍,ഫാ.ടെറിന്‍ മുള്ളക്കര, ഫാ.ഫിലിഫ് ജോണ്‍ പന്തംതൊട്ടിയില്‍ യു കെ യുടെ നാനാ ഭാഗത്ത് നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും.മാത്യു വണ്ടാലക്കുന്നേലച്ചന്‍ വിഷിശ്ടാതിഥികളെയും തീര്‍ത്ഥാടകരെയും ആമുഖമായി സ്വാഗതം ചെയ്യും.
യു കെ യിലെ മുഴുവന്‍ മാതൃ ഭക്തരും ഞായറാഴ്ച തീര്‍ത്ഥാടനത്തില്‍ അണി നിരക്കുമ്പോള്‍ വാല്‍ത്സിങ്ങാം മലയാള മാതൃ സ്തോത്രങ്ങളാല്‍ മുഖരിതമാവും. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രാര്ത്തനകള്ക്ക് മറുപടി ലഭിക്കുന്നതായും,അവിടുത്തെ തീര്‍ത്ഥ ജലം രോഗ ശാന്തി നല്കുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങള്‍ ലോകമെങ്ങും പ്രസിദ്ധമാണ്. തീര്‍ത്ഥാടകരുടെ വന്‍ വരവാണ് കഴിഞ്ഞ നൂറു കണക്കിന് വര്‍ഷങ്ങളായി വാല്ഷിങ്ങാമില് നടക്കുന്നത്.
തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുന്നവര്‍ ഈ ദൗത്യം അനുഗ്രഹ പൂരിതമാകുവാന്‍ മാനസ്സികമായും, ആത്മീയമായും ഒരുങ്ങി വരുവാന്‍ വൈദികരായ മാത്യു, ടെറിന്‍, ഫിലിപ്പ് എന്നിവര്‍ പ്രത്യേകം അഭ്യര്ത്തിച്ചു. പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ തീര്‍ത്താടനത്തിലേക്ക് ഹണ്ടിംങ്ഡന് സീറോ മലബാര്‍ കംമ്യുനിട്ടി ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെനി ജോസ് 07828032662, ലീഡോ ജോര്‍ജ് 07838872223
ജീജോ ജോര്‍ജ് 07869126064
ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എന്‍ആര്‍22 6 ഡിബി)
സ്ലിപ്പര്‍ ചാപ്പല്‍ (എന്‍ആര്‍22 6 എഎല്‍)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല