ലണ്ടനിലും വെയ്ല്‍സിലും ജലപീരങ്കി ഉപയോഗിക്കാന്‍ പൊലീസിന് ആഭ്യന്തര സെക്രട്ടറി അനുവാദം നല്‍കിയില്ല. മെട്രൊപൊലീറ്റന്‍ പൊലീസ് മൂന്ന് ജലപീരങ്കികള്‍ വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. എന്നാല്‍, ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്കാത്തതിനാല് വെറുതെ വെച്ചിരിക്കുകയാണ്.
ജലപീരങ്കി ഉപയോഗിക്കുന്നത് സമരക്കാര്‍ക്കും പ്രക്ഷോഭകാരികള്‍ക്കും മറ്റും അപകടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആഭ്യന്തര സെക്രട്ടറി തെരേസ മെയ് ഇതിന് അനുവാദം നിഷേധിച്ചത്.
കഴിഞ്ഞ വര്‍ഷം ലണ്ടന്‍ മേയര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്നാണ് മെട്രൊപൊലീറ്റന്‍ പൊലീസ് മൂന്ന് സെക്കന്‍ഡ് ഹാന്‍ഡ് ജലപീരങ്കികള്‍ വാങ്ങിച്ചത്. 328,883 പൗണ്ട് ചെലവാക്കിയായിരുന്നു ഇവ വാങ്ങിയത്.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മറ്റ് പ്രദേശങ്ങളിലുമുള്ള പൊലീസുകാര്‍ക്ക് ജലപീരങ്കി ഉപയോഗിക്കാമെങ്കില്‍ ഇവിടുത്തെ പൊലീസിന് മാത്രം എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് മനസ്സിലാകുന്നില്ലെന്ന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്സണ് പറഞ്ഞു.
പൊലീസുകാര്‍ക്ക് ഇക്കാര്യത്തില്‍ നിരാശയുണ്ടെങ്കിലും തെരേസ മെയുടെ നടപടിയെ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ സ്വാഗതം ചെയ്യുകയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പൊലീസ് വാട്ടര്‍ കാനന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും യുകെയില്‍ മറ്റൊരിടത്തും ഇതിന്റെ ഉപയോഗത്തിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല