ബ്രിട്ടണില്‍ ജനിക്കുന്ന നവജാത ശിശുക്കളുടെ കണക്കെടുത്താല്‍ ഇതില്‍ 27 ശതമാനവും വിദേശ വനിതകള്‍ക്ക് ജനിക്കുന്ന കുട്ടികളാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2021 ആകുമ്പോഴേക്ക് ബ്രിട്ടണില്‍ ജനിക്കുന്ന മൂന്നില്‍ ഒന്ന് കുട്ടികളും വിദേശികളായിരിക്കും.
കഴിഞ്ഞ വര്‍ഷം നടന്ന 695,000 പ്രസവങ്ങളില്‍ 188,000 എണ്ണം വിദേശികളുടേതാണ്. നെറ്റ് മൈഗ്രേഷന്റെ കണക്കുകള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയരത്തില്‍ എത്തി നില്‍ക്കുകയാണെന്ന കണക്കുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ കണക്കുകളും പുറത്തു വന്നിരിക്കുന്നത്.
ബ്രിട്ടണിലേക്കുള്ള കുടിയേറ്റം തടയണമെന്ന് നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന ആന്റി ഇമ്മിഗ്രന്റ്‌സിന് ഇതൊരു ആയുധമാകും.
ബ്രിട്ടണിലെ നിലവിലെ ജനസംഖ്യ 64.8 മില്യണാണ്. കഴിഞ്ഞ വര്‍ഷം മാത്രം നാല് ലക്ഷത്തിന്റെ വര്‍ദ്ധനാണ് ജനസംഖ്യയിലുണ്ടായിരിക്കുന്നത്. വിദേശ വനിതകളില്‍നിന്ന് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതാണ് ജനസംഖ്യ വര്‍ദ്ധനവിന്റെ കാരണം എന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. ഇതിനെല്ലാം പിന്തുണയുമായി സ്റ്റാറ്റിസ്റ്റിക്ക്‌സ് ഓഫീസിന്റെ കണക്കുകളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല