ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കാമെന്ന ആശയവുമായി ഡച്ച് കമ്പനി. പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍ തുടങ്ങിയ ഉപയോഗിച്ച് പ്ലാസ്റ്റിക് കട്ടകള്‍ നിര്‍മ്മിക്കും. ഇതാണ് റോഡില്‍ നിരത്തുക. എത്ര വലിയ ഭാരവും ഇവയ്ക്ക് താങ്ങാന്‍ കഴിയുമെന്നാണ് ഈ പദ്ധതിയുടെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്.
പ്ലാസ്റ്റിക്ക് കട്ടകളുടെ ഏതെങ്കിലും ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചാല്‍ ആ കട്ട മാത്രം മാറ്റിവെച്ചാല്‍ മതിയാകും. നിര്‍മ്മാണത്തിന് ചെലവ് കുറയും എന്നതിനൊപ്പം അറ്റകുറ്റപ്പണികള്‍ എളുപ്പത്തിലാവുകയും അതിനുള്ള ചെലവ് വളരെയേറെ കുറയുകയും ചെയ്യും. ഒപ്പം നിര്‍മ്മാണവും വളരെ വേഗത്തിലാവും. പദ്ധതി നടപ്പാവുന്നതോടെ പ്ളാസ്റ്റിക് വേസ്റ്റ് പ്രശ്നത്തെ ഫലപ്രദമായി നേരിടാനാവും എന്നാണ് കണക്കാക്കുന്നത്.
കേബിള്‍ ഇടാനും പൈപ്പിടാനും റോഡ് മാന്തിപ്പൊളിക്കണ്ട എന്നൊരുഗുണം കൂടി ഈ റോഡുകള്‍ക്കുണ്ട്. കട്ടകള്ക്കുള്വശം പൊള്ളയായതിനാല്‍ ഇത് എളുപ്പത്തില്‍ നടക്കും. എന്നാല്‍ റോഡില്‍ നനവുണ്ടാകുമ്പോള്‍ വഴുക്കലുണ്ടാവാനുള്ള സാധ്യത കൂടുതലാണ് . അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.
റോട്ടര്‍ഡാമിലായിരിക്കും ഇത്തരം റോഡുകള്‍ ആദ്യം നിര്‍മ്മിക്കുക. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല