എല്ലാക്കാലവും നികുതി ദായകരുടെ പണം കൊണ്ട് എന്‍എച്ച്എസ് പോലൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നതില്‍ ആശങ്ക പങ്കുവെച്ച് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. രോഗപരിചരണയ്ക്ക് ഇത്രയും ഡിമാന്‍ഡ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പണം എവിടെ നിന്ന് വരുന്ന എന്ന കാര്യത്തില്‍ പുനരാലോചന നടത്തേണ്ടതുണ്ടെന്നും ജെറമി ഹണ്ട് പറഞ്ഞു.
1948 മുതല്‍ എന്‍എച്ച്എസിനെ താങ്ങി നിര്‍ത്തുന്ന ഫണ്ടിംഗ് സിസ്റ്റത്തിന്റെ സ്ഥിരതയുടെ കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ സംശയമുണ്ടെന്നും ജെറമി ഹണ്ട് പറഞ്ഞു. 25 വര്‍ഷത്തെ എന്‍എച്ച്എസിന്റെ കാഴ്ച്ചപ്പാട് എന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഡോക്ടര്‍മാര്‍ക്ക് സപ്തദിന സേവനം എന്ന വിഷയത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനുമായി ഉടക്കി നില്‍ക്കുകയാണ് ജെറമി ഹണ്ട്. അതിന്റെ ഒപ്പം ഫണ്ടിംഗ് കൂടി നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നുവെന്ന പ്രസ്താവന ബിഎംഎയും ഒപ്പം സാധാരണക്കാരെയും ചൊടിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല