സ്വന്തം ലേഖകന്‍: ജപ്പാനില്‍ സൈന്യം പിടിമുറുക്കുന്നു, കൂടുതല്‍ അധികാരം നല്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെയാണ് സൈന്യത്തിന് കൂടുതല്‍ അധികാരം നല്കുന്ന സുരക്ഷ ബില്‍ ജപ്പാന് പാര്‍ലമെന്റ് പാസാക്കിയത്.
പ്രധാനമന്ത്രി ഷിന്സോഅബേയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ഹൌസ് ഓഫ് റെപ്രസന്ന്റേറ്റീവ്സിലാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷപാര്‍ട്ടി അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി ചെയര്‍മാനെ വളഞ്ഞു നടത്തിയ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്. രാജ്യത്തെ സൈന്യത്തിന് കൂടുതല്‍ അധികാരം നല്കുന്ന ബില്‍ അടുത്ത ദിവസം പാര്‍ലമെന്റിന്റെ മെയിന്‍ ചേംബറില്‍ അവതരിപ്പിക്കും.
പ്രധാനമന്ത്രി ഷിന്‍സോ അബേക്ക് പ്രത്യേക താല്പര്യമുള്ള പദ്ധതിയായാണ് പുതിയ സുരക്ഷാബില്ലിനെ കാണുന്നത്. ജപ്പാന്റെ 70 വര്‍ഷത്തെ സമാധാന അന്തരീക്ഷത്തിന് വിപരീതമായി ഇതാദ്യമായാണ് ഒരു നിയമത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നത്. അതേസമയം ജനങ്ങള്‍ക്ക് നിയമത്തെ കുറിച്ചുള്ള തെറ്റിധാരണയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അബേ പറഞ്ഞു. ജനങ്ങള്‍ക്ക് നിയമത്തെ പറ്റി യഥാര്‍ത്ഥ ധാരണ ഉണ്ടാക്കാന്‍ പരിശ്രമിക്കുമെന്നും ഷിന്‍സോ അബേ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല