സ്വന്തം ലേഖകന്‍: യുഎസിലെ ടെന്നിസി നേവി റിക്രൂട്ടിങ് സെന്ററില്‍ വെടിവെപ്പ്. സംഭവത്തില്‍ വെടിവപ്പു നടത്തിയയാള്‍ ഉള്‍പ്പെടെ 6 പെര് കൊല്ലപ്പെട്ടു. ആക്രമണം നടത്തിയയാളെ 2 മണിക്കൂറിനുശേഷം സൈന്യം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു.
അമേരിക്കന്‍ നേവി റിക്രൂട്ടിങ് സെന്ററിലും നേവി റിസര്‍വിലുമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ 11 മണിയോടെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മുഹമ്മദ് യൂസഫ് അബ്ദുല്‍ അസീസ് എന്ന 24 കാരനാണ് വെടിവെപ്പ് നടത്തിയതെന്നും ആളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഖേദം രേഖപ്പെടുത്തി.
രാജ്യത്തു നടന്ന ആക്രമണം ആഭ്യന്തര തീവ്രവാദമാണോയെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണം നടത്തിയ ആള്‍ക്ക് ഐഎസ് ബന്ധമോ മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായോ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കും. ആക്രമണം നടന്ന നേവി റിക്രൂട്ടിങ് സെന്ററിലും നേവി റിസര്‍വിലും കനത്ത സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല