സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുവില്‍, 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന. മുന്‍ ധനമന്ത്രി ഗിരിധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ജമ്മു സന്ദര്‍ശനം. ജമ്മു യൂണിവേഴ്സിറ്റി കാമ്പസിലാണ് ചടങ്ങ്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ജമ്മു കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാക്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ജമ്മുവില്‍ എയിംസ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിലും ജമ്മു യൂണിവേഴ്സിറ്റിയിലും! അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തിയില്‍ പാകിസ്താന് വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല