1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2011

മഹാരാഷ്ട്രയില്‍ ആണ്‍ – പെണ്‍ അനുപാതത്തില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടിനെ പിന്നാലെ അധികൃതര്‍ക്ക് ഞെട്ടല്‍ നല്‍കുന്ന മറ്റൊരു സംഭവം കൂടി ബീഡ് ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബീഡ് ജില്ലയിലെ ഒരു ഓടയില്‍ നിന്ന് പൊലീസ് മനുഷ്യ ഭ്രൂണങ്ങള്‍ കണ്ടെടുത്തു.

ജൂണ്‍ ഒമ്പതിനും പത്തിനുമാണ് ഒരേ സ്ഥലത്ത് നിന്ന് ഭ്രൂണങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. ഇതേ സ്ഥലത്ത് വ്യാപകമായി പെണ്‍ ഭ്രൂണങ്ങള്‍ നിക്ഷേപിക്കുന്നുണ്ട് എന്ന് സ്ഥലവാസികള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍ ഭ്രൂണഹത്യ പരക്കെ നടക്കുന്നതിന്റെ തെളിവാണിത് എന്ന് പൊലീസ് സംശയിക്കുന്നു.

ഇപ്പോള്‍ ഭ്രൂണം കണ്ടെത്തിയ സ്ഥലത്ത് ഒരു ദിവസം ശരാശരി മൂന്ന് ഭ്രൂണങ്ങള്‍ വരെ ഉപേക്ഷിക്കപ്പെടുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ബീഡ് ജില്ലയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 801 പെണ്‍കുട്ടികള്‍ എന്ന നിലയ്ക്കാണ് നിലവിലുള്ള ശരാശരി ലിംഗാനുപാതം. മഹാരാഷ്ട്രയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 883 പെണ്‍കുട്ടികള്‍ എന്ന നിലയിലാണ് ലിംഗാനുപാതം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.