ഫെയ്സ്ബുക്ക് വീഡിയോയുടെ ആവിര്‍ഭാവം യൂട്യൂബിനെ തളര്‍ത്തിയിട്ടില്ല. ഗൂഗിള്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം ആവറേജ് യൂട്യൂബ് വ്യൂവിന്റെ സമയം 40 മിനിറ്റാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി തട്ടിച്ചു നോക്കിയാല്‍ വലിയ വര്‍ദ്ധനവാണ് യൂട്യൂബ് വീഡിയോ കാണുന്നതിന്റെ ദൈര്‍ഘ്യത്തില്‍ ഉണ്ടായിരിക്കുന്നത്. മൊബൈല്‍ ഡിവൈസിന്റെ കണക്കാണിത്.
എന്നാല്‍ ആളുകള്‍ കാണുന്നത് ഏത് തരത്തിലുള്ള വീഡിയോ ആണെന്നും ഏത് സമയത്താണ് കൂടുതല്‍ കാഴ്ച്ചക്കാരുള്ളതെന്നുമുള്ള വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല. ദിവസേന പുറത്തിറങ്ങുന്ന മൂവീ ട്രെയിലറുകള്‍, മ്യൂസിക് വീഡിയോകള്‍, ടീസറുകള്‍ ഇവയെല്ലാ ആളുകള്‍ ഒരു ദിവസം പല സമയത്തായി കാമാറുണ്ട്. ഇതാകണം 40 മിനിറ്റ് എന്ന കണക്കിലേക്ക് ഗൂഗിളിനെ എത്തിച്ചത്.
ഗൂഗിളിന്റെ പരസ്യ വരുമാനത്തില്‍ യൂട്യൂബിനുള്ള പങ്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും വലിയ ആഡ് റെവന്യൂ കോണ്ട്രിബ്യൂട്ടര് യൂട്യൂബ് ആണെന്നാണ് ഗൂഗിള്‍ പറയുന്നത്. യൂട്യൂബില്‍ പരസ്യം ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഗൂഗിള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല