അപ്പച്ചന്‍ കണ്ണന്‍ചിറ
ലണ്ടന്‍: യു കെ സന്ദര്‍ശനത്തിനെത്തിയ തൃശ്ശൂര്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് ഊഷ്മള വരവേല്‍പ്പ് നല്‍കി. യു കെ സീറോ മലബാര്‍ കോര്‍ഡിനേട്ടര്‍ റവ.ഡോ.തോമസ് പാറയടിയില്‍ ആന്‍ഡ്രൂസ് പിതാവിന് ബൊക്ക നല്‍കി സ്വീകരിച്ചു. താഴത്ത് പിതാവിന്റെ യു കെ സന്ദര്‍ശന പ്രോഗ്രാം കോര്‍ഡിനേട്ടരും,രൂപതാംഗവുമായ ഈസ്റ്റ് ആംഗ്ലിയാ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ടെറിന്‍ മുള്ളക്കര, ബ്രെന്‍ഡ് റ്വുഡ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ജോസ് അന്ത്യാംകുളം, തൃശ്ശൂര്‍ ജില്ലാ സംഗമ കോര്‍ഡിനേട്ടര്‍ ജീസണ്‍ കടവി, ഇപ്‌സ്വിച്ച് മാസ്സ് സെന്ററിന്റെ ട്രസ്റ്റി അഡ്വ.ജിജോ പിണക്കാട്ട്, എഡ്വിന്‍ ജീസണ്‍ തുടങ്ങിയവര്‍ ആന്‍ഡ്രൂസ് പിതാവിന് നല്‍കിയ ഊഷ്മള വരവേല്‍പ്പില്‍ പങ്കെടുത്തു. ഈസ്റ്റ് ഹാമില്‍ വെച്ച് തൃശ്ശൂര് ജില്ല സംഗമത്തിനു വേണ്ടി ജീസണ്‍ കടവി ആന്‍ഡ്രൂസ് പിതാവിന് ബൊക്കെ നല്‍കി സ്വീകരിച്ചു. യുറോപ്പില്‍ അജപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന രൂപതാംഗങ്ങളായ വൈദികരെ സന്ദര്‍ശിക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന യാത്രാ പരിപാടികളുടെ ഭാഗമായാണ് യു കെ യില്‍ താഴത്ത് പിതാവ് വന്നു ചേര്‍ന്നിരിക്കുന്നത്.
തൃശ്ശൂര്‍ അതി രൂപതയുടെ അദ്ധ്യക്ഷ പദവിക്ക് പുറമേ ആന്‍ഡ്രൂസ് പിതാവ് സി.ബി.സി.ഐ വൈസ് പ്രസിഡണ്ട്, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍, ആലുവാമംഗലപ്പുഴ സെമിനാരി കമ്മീഷന്‍ പ്രസിഡണ്ട് എന്നീ തലങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഓറിയന്റല്‍ കാനോണ്‍ നിയമങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും പ്രഗത്ഭനായ താഴത്ത് പിതാവ് കാനോണ്‍ നിയമങ്ങളെ സംബന്ധിച്ചു സ്വന്തമായി നിരവധി ബുക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോമില്‍ നടക്കുന്ന വേള്‍ഡ് കാത്തലിക്ക് ബിഷപ്പ്‌സ് സിനഡില്‍ സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ചു കെ.സി.ബി.സി. മുന്‍ പ്രസിഡണ്ട് കൂടിയായ ആന്‍ഡ്രൂസ് താഴത്ത് പിതാവും,പാലാ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലരങ്ങാട്ടും ആണ് പങ്കെടുക്കുക.
ഇന്ന് (17 നു വെള്ളിയാഴ്ച) താഴത്ത് പിതാവ് ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ ( അപ്റ്റന്‍ പാര്‍ക്കില്‍) ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുന്നതായിരിക്കും.നാളെ (ശനിയാഴ്ച) ഈസ്റ്റ് ആംഗ്ലിയായിലെ നോര്‍വിച്ച് ഹോളി അപ്പൊസ്റ്റലസ് ദേവാലയത്തില്‍ വൈകുന്നേരം 5:00 മണിക്ക് നടത്തപ്പെടുന്ന വി.അല്‍ഫോന്‍സാമ്മയുടെ ആഘോഷമായ തിരുന്നാളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുന്നുണ്ട്.പിതാവിന്റെ രൂപതാംഗവും, യു കെ സന്ദര്‍ശന പരിപാടികളുടെ കോര്‍ഡിനേട്ടരുമായ ഫാ.ടെറിന്‍ മുള്ളക്കര തിരുന്നാള്‍ ബലിയില്‍ സഹകാര്‍മ്മികനാവും.
ജൂലൈ 19 നു ഞായറാഴ്ച യു കെ യില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ആഘോഷമായ വാത്സിങ്ങം തീര്‍ത്ഥാടനത്തിലെ തിരുക്കര്‍മ്മങ്ങളില്‍ ആന്‍ഡ്രൂസ് പിതാവ് കാര്‍മ്മികത്വം വഹിക്കും.
ജൂലൈ 22 നു ബുധനാഴ്ച ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ഇപ്‌സ്‌വിച്ച് സെന്റ് മേരീസ് ദേവാലയത്തില്‍ വൈകുന്നേരം 6:00 മണിക്ക് നടത്തപ്പെടുന്ന ദിവ്യബലിയില്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് മുഖ്യ കാര്‍മ്മീകത്വം വഹിക്കും. .
താഴത്ത് പിതാവിന്റെ യു കെ പരിപാടികളില്‍ ഏതാനും സ്വകാര്യ സന്ദര്‍ശനങ്ങളും,ഔദ്യൊഗിക മീറ്റിങ്ങുകളും, പ്രഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ യു കെ സന്ദര്‍ശനത്തില്‍ പ്രവാസി സീറോ മലബാര്‍ വിശ്വാസി സമൂഹം ഏറെ പ്രതീക്ഷകള്‍ ആണ് അര്‍പ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല