അപ്പച്ചന്‍ കണ്ണന്‍ചിറ
വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂര്‍വ്വമായ കാത്തിരിപ്പിന് ഇനി രണ്ടുനാള്‍ മാത്രം. തീര്‍ത്ഥാടനത്തിനു ആത്മീയ ശോഭ പകരുവാനും,തിരുക്കര്‍മ്മങ്ങള്‍ക്ക് ശുശ്രുഷകനുമായി തൃശ്ശൂര് അതിരൂപതയുടെ ആരാദ്ധ്യനായ അദ്ധ്യക്ഷനും, സിബിസി ഐ വൈസ് പ്രസിഡണ്ടുമായ മാര്‍ ആന്‍ഡ്രൂസ് പിതാവ് ലണ്ടനില്‍ എത്തിച്ചേര്‍ന്നു.തീര്‍ത്ഥാടന മുഖ്യാതിഥിയായ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് അമേരിക്കയില്‍ നിന്നും നാളെ എത്തിച്ചേരും.
ഒമ്പതാമത് തീര്‍ത്ഥാടനം ഏറ്റെടുത്ത് നടത്തുന്ന ഈസ്റ്റ് ആന്ഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ സെന്റ്.അല്‍ഫോന്‍സാ കുടുംബ കൂട്ടായ്മമ ഹണ്ടിംങ്ഡന്‍ ആയിരക്കണക്കിന് വരുന്ന മരിയന്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്ന്‌ജെനി ജോസ്,ലിഡോ ജോര്‍ജ്ജ്, ജീജോ ജോര്‍ജ്ജ് എന്നിവര്‍ തീര്‍ത്ഥാടന കമ്മിറ്റിക്കുവേണ്ടി അറിയിച്ചു.തീര്‍ത്ഥാടകര്‍ക്ക് ഹൃദയം നിറഞ്ഞ സ്വാഗതമരുളിക്കൊണ്ടുള്ള ആതിതെയരുടെ ഫ്‌ലൈയറുകള്‍ എങ്ങും പ്രചരിക്കുന്നുണ്ട്.ഹണ്ടിംങ്ഡന്‍ കമ്മ്യുനിട്ടിക്ക് കൈത്താങ്ങുമായി സമീപ പ്രദേശക്കാരായ പാപുവര്‍ത്ത് സീറോ മലബാര്‍ കമ്മ്യുനിട്ടിയും സജീവമായി രംഗത്തുണ്ട്.
പരിശുദ്ധ അമ്മ മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം സ്വന്തം അഭിലാഷ പ്രകാരം യു കെ യിലേക്ക് പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലേക്കുള്ള ഒമ്പതാമത് സീറോ മലബാര്‍ തീര്‍ത്ഥാടനം അനുഗ്രഹ പെരുമഴക്ക് വേദിയാവും.അതില്‍ ഭാഗഭാക്കാകുവാന്‍ യു കെ യിലെ മുഴുവന്‍ മാതൃ ഭക്തരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സീറോ മലബാര്‍ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം നാളിതുവരെ നേതൃത്വം നല്‍കി പോരുന്ന ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍,ഈസ്റ്റ് ആംഗ്ലിയാ സീറോ മലബാര്‍ ചാപ്ലിന്മാരായ ഫാ.ടെറിന്‍ മുള്ളക്കര,ഫാ.ഫിലിഫ് ജോണ്‍ പന്തംപ്ലാക്കല്‍ എന്നിവര്ക്ക് പുറമേ ഹണ്ടിംങ്ടന്‍ ഇടവക വികാരി കിയര്‍നി എന്നിവരുടെ ആത്മീയ പിന്തുണയും, പ്രോത്സാഹനവും ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി ഹണ്ടിംങ്ടന്‍ സെന്റ്.അല്‍ഫോന്‍സാ കുടുംബ കൂട്ടായ്മമ നടത്തുന്ന ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം ആണ് ലഭിച്ചത്.
ജൂലൈ 19 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് ഫ്‌ലാഗ് ഓഫ് കര്മ്മം നിര്‍വ്വഹിക്കും.മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്,വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാര്‍ ആന്‍ഡ്രൂസ്പിതാവ്, മാര്‍ ജോര്‍ജ്ജ് പിതാവ് എന്നിവര്‍ മുഖ്യ കാര്മ്മികത്വം വഹിക്കും. യു കെ സീറോ മലബാര്‍ കോര്‍ഡിനേട്ടര്‍ തോമസ് പാറയടിയിലച്ചനും, ഫാ.മാത്യു ജോര്‍ജ്ജ്,ഫാ.ഫിലിപ്പ്, ഫാ.ടെറിന്‍,യു കെ യുടെ നാനാ ഭാഗത്തു നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും.
പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ മലയാളികള്‍ക്കായി കിട്ടിയരിക്കുന്ന അനുഗ്രഹ ധന്യ വേദിയിലേക്ക്ഹണ്ടിങ്ടന്‍ കമ്മ്യുനിട്ടിഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.
സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിനായി പ്രമുഖ കേറ്ററിംഗ് കമ്പനിയെ ഔദ്യോഗികമായി നിയോഗിച്ചതായി ജീജോ ജോര്‍ജ്ജ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെനി ജോസ് 07828032662, ലീഡോ ജോര്‍ജ് 07838872223
ജീജോ ജോര്‍ജ് 07869126064
അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എന്‍ആര്‍22 6 ഡിബി)
സ്ലിപ്പര്‍ ചാപ്പല്‍ (എന്‍ആര്‍22 6 എഎല്‍)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല