സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈനികന്റെ തലയറുത്ത പാക് ഭീകരനെ രണ്ടു വര്‍ഷത്തിനു ശേഷം സേന വധിച്ചു. 2013 ല്‍ ഇന്ത്യന്‍ സൈനികന്റെ തലയറുത്തുകൊന്ന ലഷ്‌കര്‍ ഇ തോയ്ബയുടെ ഡിവിഷണല്‍ കമാന്‍ഡര്‍ അന്‍വര്‍ ഫയസിനെയാണ് കശ്മിരീലെ രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം കൊലപ്പെടുത്തിയത്.
2013 ജനവരി എട്ടിന് ലാന്‍സ് നായ്ക് ഹേംരാജിനെ കൊലപ്പെടുത്തി തലയറുത്തുമാറ്റിയ സംഭവത്തിന് പിന്നില്‍ അന്‍വര്‍ ഫയസായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍നിന്നാണ് സൈന്യം ഇയാളെ തിരിച്ചറിഞ്ഞിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച സാംഗ്രിലയില്‍ വെച്ച് ഇന്ത്യയിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയലാണ് അന്‍വര്‍ ഫയസിനും മറ്റു രണ്ട് കൂട്ടാളികള്‍ക്കും നേരെ സൈന്യം വെടിവെച്ചത്. തുടര്‍ന്നുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് അന്‍വര്‍ കൊല്ലപ്പെട്ടത്. ഇയാളില്‍നിന്ന് എ.കെ. 47 തോക്കുകള്‍, ഇന്ത്യപാകിസ്താന്‍ നോട്ടുകള്‍, മൈനുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു.
പൂഞ്ച് ജില്ലയോട് ചേര്‍ന്ന നിയന്ത്രണരേഖയില്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് ഇന്ത്യന്‍ സൈനികരായ ഹേം രാജിനെയും സുധാകര്‍ സിങ്ങിനെയും പാക് സേനയും ഭീകരരും ചേര്‍ന്ന് വധിച്ചത്. പിന്നീട് ഭീകരര്‍ ഹേം രാജിന്റെ തലയറുത്തു മാറ്റുകയും സുധാകര്‍ സിങ്ങിന്റെ മൃതദേഹം വികൃതമാക്കുകയും ചെയ്തത് അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല