സ്വന്തം ലേഖകന്‍: നൈജീരിയയില്‍ റംസാന് പ്രാര്‍ഥനക്കിടെ ചാവേര്‍ സ്ഫോടനത്തില്‍ 50 പേര് മരിച്ചു. പ്രാര്‍ഥനാസ്ഥലത്താണ് ഇരട്ട സ്ഫോടനങ്ങള്‍ ഉണ്ടായത്. ദമാതുരു നഗരത്തിലെ പ്രമുഖ ചത്വരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്.
രണ്ട് വനിതാ ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മധ്യ ദമാതുരുവിലെ മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 7.40 ഓടെ പ്രാര്‍ഥനക്കെത്തിയ വിശ്വാസികള്‍ക്കിടയിലേക്ക് ചാവേറായി വന്ന സ്ത്രീയാണ് ആദ്യ സ്ഫോടനം നടത്തിയത്.
43 പേര് ഇവിടെ കൊല്ലപ്പെട്ടതായി നൈജീരിയന്‍ സേനയിലെ കേണല്‍ സാനി ഉസ്മാന് പറഞ്ഞു. രണ്ടു മിനിറ്റിന് ശേഷമാണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. പത്തു വയസ്സുള്ള പെണ്‍കുട്ടിയാണ് ചാവേറായെത്തി ആക്രമണം നടത്തിയത്. ഇവിടെ ഏഴു പേര് മരിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഘടനയായ ബോക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. 2009 മുതല്‍ ബോക്കോഹറാം നടത്തിയ ആക്രമണത്തില്‍ 13,000 പേര് നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല