സ്വന്തം ലേഖകന്‍: ഇസ്രയേലില്‍ ഫലസ്തീന് അതോറിറ്റി ആരംഭിച്ച ടിവി സ്റ്റേഷന് അടച്ചിടാന്‍ ഇസ്രയേല്‍ അധികൃതര്‍ നിദ്ദേശം നല്കി. ഇസ്രയേലിലെ ഫലസ്തീനികള്‍ക്കായി ആരംഭിച്ച ഫലസ്തീന് 48 എന്ന ചാനലാണ് 6 മാസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ചാനല്‍ ഫലസ്തീന് ആശയപ്രചരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യഹുവിന്റെ കീഴിലുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ വാദം. എന്നാല്‍ ചാനല്‍ ഫലസ്തീന് ജനതക്ക് പറയാന്‍ കഴിയാതെ പോയ തങ്ങളുടെ ചരിത്രവും സംസ്!കാരവും പറയാനുള്ള അവസരമാണ് നല്‍കുന്നതെന്ന് ചാനല്‍ ഡയറക്ടര്‍ ഫിറസ് അബ്ദല്‍ റഹ്മാന് പറയുന്നു.
നെതന്യാഹു ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദ്ദം തുടക്കം മുതല്‍ തന്നെ ഫലസ്തീന് 48 ചാനലിന്റെ നിലനില്പിന് ഭീഷണിയായിരുന്നു. 1.5 മില്യനോളം ഫലസ്തീന് വംശജര്‍ ഇസ്രയേലിലുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ ഇസ്രയേലി മാധ്യമങ്ങള്‍ അവഗണിക്കുകയാണ് പതിവ്. ചാനലിനെതിരായ ഇസ്രയേല്‍ ഗവണ്മെന്റിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഫലസ്തീന് ബ്രോഡ്കാസ്റ്റിങ് കോര്പറേഷന് പ്രസിഡന്റ് റിയദ്അല് ഹസന് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല