സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത വീണ്ടും, കുട്ടിയെ കൊണ്ട് ബന്ദിയുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിറിയയില്‍ ബന്ദിയാക്കിയ ഒരു സൈനികനെ കുട്ടിയെക്കൊണ്ട് കഴുത്തറക്കുന്ന ദൃശ്യങ്ങളാണ് ഐഎസ്ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. ഐസിസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ആദ്യമായാണ് ഒരു കുട്ടി ബന്ദിയുടെ കഴുത്തറത്ത് വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐസിസ് പുറത്തുവിടുന്നത്.
പത്ത് വയസോളം പ്രായമുള്ള കുട്ടിയാണ് സൈനികന്റെ കഴുത്തറക്കുന്നത്. ഐസിസ് വേഷത്തില്‍ കറുത്ത ശിരോവസ്ത്രവും ധരിച്ചാണ് കുട്ടി കഴുത്തറക്കുന്നത്. കൈകള്‍ പിന്നില്‍ കെട്ടി കിടത്തിയ നിലയിലാണ് ബന്ദിയുള്ളത്. പിന്നില്‍ നിന്നും വരുന്ന കുട്ടി ഇയാളുടെ തല മുകളിലേക്ക് ഉയര്‍ത്തിയാണ് അറുക്കുന്നത്. അറുത്തെടുത്ത സൈനികന്റെ തല ഉയര്‍ത്തിപിടിച്ച് കുട്ടി ആഹ്ലാദം പങ്കുവെക്കുന്നുമുണ്ട്.
കൊല്ലപ്പെട്ട സൈനികന്റെ പേരുവിവരം ഐസിസ് പുറത്തുവിട്ടിട്ടില്ല. സിറിയയിലെ ഹോംസ് മലനിരകളില്‍ വെച്ചാണ് ഈ ക്രൂരകൃത്യം നടപ്പാക്കിയതെന്നാണ് സൂചന. പത്ത് വയസോളം പ്രായമുള്ള കുട്ടികള്‍ ബന്ദികളുടെ തലയില്‍ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ ഐസിസ് പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം ആദ്യം 25 ബന്ദികളെ കുട്ടികള്‍ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഐസിസ് പുറത്തുവിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല