ഏഴാം വയസ്സില്‍ എലിസബത്ത് രാജ്ഞി നാസി സല്യൂട്ട് ചെയ്യുന്ന വീഡിയോ ബ്രിട്ടീഷ് മാധ്യമമായ ദ് സണ്‍ പുറത്തു വിട്ടതില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന് അതൃപ്തി. എട്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ഒരു വീഡിയോ ഫൂട്ടേജിന് ഇന്നത്തെ കാലത്ത് എന്ത് പ്രത്യേകതയാണുള്ളതെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം ചോദിക്കുന്നത്.
എലിസബത്ത് രാജ്ഞിയുടെ അമ്മ, സഹോദരി, അമ്മാവന്‍ എന്നിവര്‍ക്കൊപ്പമുള്ള വീഡിയോയാണിത്. 1933ലാണ് ഇത് ചിത്രീകരിച്ചത്. ജര്‍മ്മനിയില്‍ നാസി ഭരണകൂടത്തിന്റെ തലവനായി ഹിറ്റ്‌ലര്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്.
ബക്കിംഗ്ഹാം കൊട്ടാരത്തിന് ഈ വീഡിയോയുടെ വിശ്വാസ്യതയുടെ കാര്യത്തില്‍ സംശയമില്ലെങ്കിലും ഇതെങ്ങനെ മാധ്യമങ്ങള്‍ക്ക് കിട്ടിയെന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍, വീഡിയോ എങ്ങനെ ലഭിച്ചു എന്ന കാര്യം പുറത്തുവിടാന്‍ ദ് സണ്‍ വിസ്സമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല