കഴിഞ്ഞ ദിവസം ഒപ്പിട്ട ആണവ കരാര്‍ കൊണ്ട് യുഎസിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി. മിഡില്‍ ഈസ്റ്റിലുള്ള യുഎസ് നയങ്ങള്‍ ഇറാന്റെ നയങ്ങളുമായി യോജിച്ചു പോകുന്നതല്ലെന്ന് ഇറാനിയന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അയത്തുള്ള ഖൊമേനി വ്യക്തമാക്കി. റമദാന്റെ അവസാനം കുറിച്ചുകൊണ്ടുള്ള പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ലെബാനോന്‍, ഹിസ്ബുള്ള, പാലസ്തീനിയന്‍ ഗ്രൂപ്പുകള്‍, സിറിയന്‍ സര്‍ക്കാര്‍ എന്നിവയെ പിന്തുണയ്ക്കുക എന്നുള്ളത് ഇറാന്റെ നയമാണ്. അതില്‍നിന്ന് മാറാന്‍ കഴിയില്ല. യുഎസുമായി നേരിട്ട് നടത്തുന്ന ചര്‍ച്ചകള്‍ ആണവ വിഷയത്തില്‍ ഒതുങ്ങും. മറ്റൊരു വിഷയത്തിലും യുഎസുമായി ചര്‍ച്ച നടത്താന്‍ ഒരുക്കമല്ലെന്നും ഖൊമേനി പറഞ്ഞു.
ഈ ആഴ്ച്ചയില്‍ ആദ്യം ആണവ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇറാന്റെ നയം വ്യക്തമാക്കി കൊണ്ടുള്ള ആദ്യ വിശദീകരണമാണ് ഖൊമേനിയുടെ ഭാഗത്ത്‌നിന്നും ഉണ്ടായിരിക്കുന്നത്. ആണവ കരാറിന്റെ പശ്ചാത്തലത്തില്‍ യുഎസിനോട് ഇറാന്‍ മൃദുസമീപനം സ്വീകരിച്ചേക്കുമെന്ന് നിരീക്ഷകരും മറ്റും വിലയിരുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല