സ്വന്തം ലേഖകന്‍: വിഘടനവാദി നേതാവ് ഗിലാനിയെ വിട്ടയക്കാണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ സംഘര്‍ഷം. ഗീലാനിയെ ഈദ് ദിനത്തില്‍ പ്രാര്‍ഥനക്ക് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് പ്രക്ഷോഭകര്‍ കശ്മീര്‍ വിഘടന വാദി നേതാവ് സയ്യീദ് അലീഷാ ഗിലാനിയെ മോചിപ്പിക്കണം എന്ന ആവശ്യവുമായി തെരുവുലിറങ്ങുകയായിരുന്നു.
പാകിസ്താന് പതാകയുയര്ത്തിപ്പിടിച്ച ഒരു കൂട്ടം ആളുകളാണ് ഈദ് ഗാഹ് നടക്കുന്ന സ്ഥലത്തെത്തിയത്. ലാല്‍ ചൌക്കില്‍ നടന്ന ചടങ്ങിനിടയിലേക്ക് അറുപതോളം വരുന്നവര്‍ കടന്നെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല