സ്വന്തം ലേഖകന്‍: ഓണത്തിന് ഇറങ്ങാനിരിക്കുന്ന ചിത്രമായ ഡബിള്‍ ബാരല്‍ സിനിമ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ഷാജി നടേശന്. ഇന്ത്യയിലും ഗള്‍ഫിലും ഒഴികെ ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുമെന്ന് ഷാജി ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
തീയറ്റര്‍ ഉടമകളുടെ പിന്തുണയോടെയാണ് ഇത്തരം ഒരു പരീക്ഷണം നടത്തുന്നതെന്ന് ഷാജി പറഞ്ഞു. പൂര്‍ണമായും ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാകും ഇതോടെ ഡബിള്‍ ബാരല്‍.
പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ന്‍, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി അങ്ങനെ വന്താരയുടെ അകമ്പടിയിലാണ് ഡബിള്‍ ബാരല്‍ എന്ന ബിഗ് ബജറ്റ് ചിത്രമെത്തുന്നത്.
ആമേന്റെ വന്‍ വിജയത്തിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരലിന്റെ പശ്ചാത്തലം ഗോവയാണ്. ഒരു സമ്പൂര്‍ണ ഹൊറര്‍ കോമഡി ചിത്രമായിരിക്കും ഡബിള്‍ ബാരലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
ആമേന്‍ ഫിലിം മൊണാസ്ട്രിയും ആഗസ്ത് സിനിമയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. തമിഴ് നടന് ആര്യ ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്തതിനൊപ്പം സഹനിര്‍മ്മാതാവ് കൂടിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല