1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2015

യൂറോപ്പിന്റെ ഹൃദയഭാഗമായ ബോസ്‌നിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. മുന്നോട്ടുള്ള ഭീകരപ്രവര്‍ത്തനം ലക്ഷ്യംവെച്ചാണ് ഭൂമി വാങ്ങിക്കൂട്ടുന്നതെന്നാണ് റി്‌പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബോസ്‌നിയയിലെ ഗ്രാമങ്ങളിലൊന്നായ ഒസാവയ്ക്ക് സമീപമാണ് ഐ.എസ് ഭൂമി വാങ്ങിയതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രാമത്തില്‍നിന്ന് നേരത്തെ ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയവരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. 12 പേരാണ് ഇവിടെ നിന്നും ഐഎസ് പ്രവര്‍ത്തകരായത്.

ഒരു കുന്നിന് മുകളിലായാണ് ഐ.എസ് പരിശീലനത്തിനായി സ്ഥലം സ്വന്തമാക്കിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ കൃതൃമായ കണക്കുക്കൂട്ടലുകളില്ലാതെ പ്രദേശത്ത് എത്തുകയെന്നത് ദുഷ്‌ക്കരമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് തീവ്രവാദ സാന്നിധ്യം സ്ഥിരീകരിച്ചുകഴിഞ്ഞു.

കുന്നിന്‍ മുകളിലെ ഈ ഗ്രാമം ജി.പി.എസില്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തുള്ള വളരെ കുറച്ച് വീടുകള്‍ പൂട്ടിക്കിടക്കുകയാണെന്നും മറ്റുള്ളവ പാതിയില്‍ നിര്‍മാണം നിര്‍ത്തിയശേഷം ഉപേക്ഷിച്ചവയാണെന്നും കണ്ടെത്തി. റോഡ് സൗകര്യം പരിമിതമെന്നതും വാഹനങ്ങള്‍ കടന്നെത്തുക എന്നത് ബുദ്ധിമുട്ടേറിയ നടപടിയെന്നതും തീവ്രവാദികള്‍ക്ക് അനുകൂലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.