മാഡ്രിഡ്: പരിശീലകന് ജൗസെ മൗറീന്യോയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരേ റയല്‍ മാഡ്രിഡ് രംഗത്ത്. ബാര്‍സലോണയുമായി കൈകോര്‍ത്ത റഫറിമാരാണ് മൗറീന്യോയെ അഞ്ചുമല്‍സരങ്ങളില്‍ നിന്ന് വിലക്കിയതെന്ന് ആരോപിച്ച് ടീം അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ജൂണ്‍ 30ന് റയലിന്റെ അപ്പീല്‍ പരിഗണിക്കും. ഏപ്രില്‍ 27ന് നടന്ന ആദ്യപാദ സെമിയില്‍ നിയന്ത്രണം വിട്ട് ‘ പ്രകടനം’ നടത്തിയതിനാണ് മൗറീന്യോയ്ക്ക് വിലക്കുവന്നത്. കളിയില്‍ 2-0ന് റയല്‍ ബാര്‍സയോട് തോറ്റിരുന്നു. റഫറിയോട് കയര്‍ത്തതിന് മൗറീന്യോയെ ഗ്രൗണ്ടിന് പുറത്താക്കുകയുമുണ്ടായി.
വിലക്കുവന്നതോടെ പുതിയ സീസണില്‍ റയലിന്റെ മൂന്നുകളികള്‍ മൗറീന്യോയ്ക്ക് നഷ്ടമാകും. വിലക്കിനെതിരേ നേരത്തേ മൗറീന്യോ പരാതിപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല