സ്വന്തം ലേഖകന്‍: സൗദിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളെന്നു സംശയിക്കുന്ന 431 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. മസ്ജിദുകളിലും നയതന്ത്ര കാര്യാലയങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തകര്‍ത്തതായി സുരക്ഷാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് അതീവ സുരക്ഷയുള്ള ജയിലിനു സമീപം കാര്‍ ബോംബ് സ്ഫോടനമുണ്ടായതിനെ തുടര്‍ന്നാണ് ഐഎസ് വേട്ട ശക്തമാക്കിയത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായവര്‍ വിവിധ ആക്രമണങ്ങളുമായി ബന്ധപ്പെട്ടവരാണ്. കഴിഞ്ഞ മേയില്‍ അല്‍–ഖുദേയില് 21 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് വേരുപടര്‍ത്താന്‍ ഒരുങ്ങുന്നു എന്ന് വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വന്‍ ഭീകരവേട്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല