സ്വന്തം ലേഖകന്‍: ഐഐടികള്‍ ദേശ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാകുന്നെന്ന് ആര്‍എസ്എസ്. സര്‍ക്കാരിന്റെ ചില നടപടികള്‍ക്കെതിരെ ഐഐഎമ്മിന്റെ പ്രതിഷേധവും ഇതിന്റെ ഭാഗമാണെന്ന് ആര്‍എസ്എസ് മാസികയായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഐഐഎം കരട് ബില്ലിനെക്കുറിച്ച് സ്ഥാപനങ്ങള്‍ എതിര്‍പ്പറിയിച്ചിരുന്നു. ഗവര്‍ണര്‍മാരുടെയും ഡയറക്ടര്‍മാരുടെയും ബോര്‍ഡിലൂടെ ഇടതുപക്ഷവും കോണ്‍ഗ്രസും ഇപ്പോഴും ഇത്തരം പ്രശസ്ത സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. വിശുദ്ധനഗരമായ ഹരിദ്വാറിലുള്ള റൂര്‍ക്കി ഐഐടിയില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയെന്നും റൂര്‍ക്കല എന്‍ഐടിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കമ്യൂണിറ്റി ഹാളില്‍ പൂജ നടത്തിയത് തടഞ്ഞെന്നും ഓര്‍ഗനൈസര്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റുകയാണ്. തീരെ പ്രാപ്തിയില്ലാത്ത അധ്യയനവിഭാഗം വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബോര്‍ഡംഗങ്ങളും ഉത്തരവാദികളാണ്. മാനവശേഷി മന്ത്രാലയത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞനായ അനില്‍ കക്കോദ്കര്‍ (ഐഐടി ബോംബെയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് മുന്‍ അംഗം), ഐഐഎം അഹമ്മദാബാദ് ചെയര്മാന് എ.എം.നായിക്ക് എന്നിവര്‍ക്കെതിരെയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല