രക്താര്‍ബുദം ബാധിച്ച നാല് വയസ്സുകാരി തന്റെ പ്രിയപ്പെട്ട നേഴ്സിനെ വിവാഹം കഴിച്ചു. ന്യൂയോര്‍ക്കിലെ ആല്‍ബനി മെഡിക്കല്‍ സെന്ററിലാണ് സംഭവം. ഇവിടുത്തെ മെലഡീസ് സെന്റര്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് കാന്സേഴ്സിലെ മെയില്‍ നേഴ്സ് മാറ്റ് ഹിക്ലിങിനെയാണ് ആബെ എന്ന നാലുവയസുകാരി വിവാഹം കഴിച്ചത്. ആശുപത്രിയില്‍ വച്ചായിരുന്നു വിവാഹം.
ഇവരുടെ വിവാഹ വീഡിയോ ലോകമെമ്പാടും വൈറലായിരിക്കുകയാണ്. വെള്ള ഉടുപ്പിട്ടാണ് കുഞ്ഞ് ആബെ വീഡിയോയിലുള്ളത്. ലോറി സിയാഫര്ഡോണി എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ 2 കോടി 43 ലക്ഷത്തില്‍ പരം ആളുകളാണ് ഇതുവരെ കണ്ടത്. 3.6 ലക്ഷം പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് താന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ആബെ അമ്മയോട് പറഞ്ഞു. ആരാണ് ആ ഭാഗ്യവാനെന്നുള്ള അമ്മയുടെ ചോദ്യത്തിന് അവളുടെ നേഴ്സ് മാറ്റി എന്നായിരുന്നു മറുപടി. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതു മുതല്‍ ഇരുവരും നല്ല കൂട്ടാണെന്ന് ആബെയുടെ അമ്മ പറയുന്നു. മകളുമായി നടന്ന സംഭാഷണത്തെക്കുറിച്ച് മാറ്റിയുമായി ഫേസ്ബുക്കിലൂടെ അവര്‍ പങ്കുവച്ചു. മാറ്റിയാണ് വരന് എന്ന് അറിയിച്ചപ്പോള്‍ മറ്റ് ജീവനക്കാരുടെ സഹായത്തോടെ മാറ്റി ഒരുക്കങ്ങള്‍ ആരംഭിച്ചു.
So typically I do not post anything in regards to work because of HIPAA and violating any patient rights…..but my…
Posted by Matt Hickling on Thursday, July 16, 2015
ആബെയെ ആശ്ചര്യപ്പെടുത്താനായി 24 മണിക്കൂറു കൊണ്ട് ചടങ്ങിനാവശ്യമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി. മോതിരം കൈമാറി, കേക്ക് മുറിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് വിവാഹ ചടങ്ങുകള്‍ ഗംഭീരമാക്കി. ഇതിന്റെ ചിത്രങ്ങളോടൊപ്പം തന്റെ വിവാഹത്തെക്കുറിച്ച് മാറ്റി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല