മനില: അന്താരാഷട്ര നാണ്യ നിധിയുടെ (ഐ.എം.എഫ്) വെബ്സൈറ്റിനു നേരെ ഹാക്കര്‍മാര്‍ ആക്രമണം നടത്തി. പ്രത്യേക സോഫ്റ്റ്വെയര് തയ്യാറാക്കാന്‍ സഹായിക്കുന്ന സംവിധാനമെന്ന പേരിലാണ് ഹാക്കര്‍മാര്‍ ഐ.എം.എഫിന്റെ സൈറ്റിനെ ആക്രമിച്ചത്. എന്നാല്‍ സൈബര്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്കാന് അധികൃതര്‍ തയ്യാറായിട്ടില്ല.
എന്നാല്‍ സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിരവധി രാഷ്ട്രങ്ങളുടെ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂക്ഷിക്കുന്ന സൈറ്റാണിത്. എന്നാല്‍ ലൈംഗികാരോപണത്തില്‍പ്പെട്ട് മുന്‍ മേധാവി ഡൊമനിക് സ്ട്രോസ് കാന്‍ അറസ്റ്റിലാകുന്നതിനും മാസങ്ങള്‍ മുമ്പേ ആക്രമണം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഐ.എം.എഫ് വക്താവ് ഡേവിഡ് ഹൗലി പറഞ്ഞു. പ്രമുഖ സംഘടനകളുടേയും വ്യാപാരസ്ഥാപനങ്ങളുടേയും സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടാകുന്നത് ഇതാദ്യമായല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല