ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നായകള്‍ക്കായി പ്രത്യേക സംവിധാനം. ലക്ഷ്വറി ടെര്‍മിനലാണ് വിമാനത്താവളത്തില്‍ നായകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എആര്‍കെ എന്ന പേരിലൊരുക്കിയിരിക്കുന്ന സംവിധാനം 48 മില്യണ്‍ ഡോളര്‍ ചെലവിലാണ് പൂര്‍ത്തിയാക്കുന്നത്.
പ്രതിവര്‍ഷം 70,000 മൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി ടെര്‍മിനലിനുണ്ട്. നായകള്‍, പൂച്ചകള്‍, കുതിരകള്‍, പശുക്കള്‍ തുടങ്ങിയവയേയും വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
വലിയ മൃഗങ്ങള്‍ക്ക് ഇണങ്ങുന്ന കാലാവസ്ഥയൊരുക്കുന്ന സ്റ്റാളുകള്‍ ഇവിടെ ലഭ്യമാണ്. നായകള്‍ക്ക് സ്യൂട്ട് റൂമുകളും ഫഌറ്റ് സ്‌ക്രീന്‍ ടെലിവിഷനുകളും സ്പാ സര്‍വീസും എല്ലിന്റെ ആകൃതിയിലുള്ള പൂളും ഇവിടെ ലഭ്യമാണ്. ഉടമ്‌സഥര്‍ക്ക് വെബ്ക്യാമിലൂടെ തങ്ങളുടെ ഓമനമൃഗങ്ങള്‍ എന്തു ചെയ്യുന്നു എന്ന് വീക്ഷിക്കുകയും ചെയ്യാം. അടുത്ത വര്‍ഷം ടെര്‍മിനല്‍ തുറന്നു കൊടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല