സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയെ ഹിറ്റ്ലറെന്നു വിളിച്ച മുംബൈ മേയറുടെ പ്രസ്താവന വിവാദമാകുന്നു. മുംബൈ മേയറും ശിവസേന നേതാവുമായ സ്നേഹല്‍ അംബേക്കറാണ് ആഫ്റ്റര്‍ നൂണ് ഡെസ്!പാച് ആന്റ് കൊറിയറിന് നല്കിയ അഭിമുഖത്തില്‍ മോദിയെ ഹിറ്റ്ലറോട് ഉപമിച്ചത്.
ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന മോദിയോട് തനിക്ക് ആരാധനയാണെന്നും എന്നാല്‍ ചിലപ്പോള്‍ മോദിയുടെ ഭരണം ഹിറ്റ്!ലറിന്റെ ഭരണത്തിന് സമാനമാണെന്ന് തനിക്ക് തോന്നാറുണ്ടെന്നുമായിരുന്നു സ്നേഹല്‍ അംബേക്കറിന്റെ പ്രസ്താവന. അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.
2014 സെപ്തംബറിലാണ് ആദ്യത്തെ ദലിത് വനിതാ മേയറായ സ്നേഹല്‍ അംബേക്കര്‍ അധികാരമേറ്റത്. ഇന്റര്‍വ്യൂവില്‍ തന്റെ സ്ഥാനത്തെ മുഖ്യമന്ത്രിയുടെ സ്ഥാനത്തോട് ഉപമിച്ച മിസ് അംബേക്കര്‍ തന്റെ വാഹനത്തിന് ചുവന്ന ബീക്കണ്‍ വേണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. മേയര്‍ക്കും നിരന്തരം അടിയന്തിര ഘട്ടങ്ങളെ നേരിടേണ്ടി വരുമെന്നും വി.ഐ.പികളെ സ്വീകരിക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ചുവന്ന ബീക്കണ്‍ വെക്കാമെങ്കില്‍ നഗരത്തിന്റെ കാര്യമെടുത്താല്‍ താനും മുഖ്യമന്ത്രിയെ പോലെ തന്നെയാണെന്നും മേയര്‍ ചുവന്ന ബീക്കണ്‍ വെക്കുന്നതില്‍ അപാകതയില്ലെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല