സ്വന്തം ലേഖകന്‍: അസമില്‍ മന്ത്രവാദിനി വേട്ട, 63 കാരിയെ നഗ്നയാക്കി തലവെട്ടി കൊന്നു. അസം സംസ്ഥാനത്തെ സോനിത്പുരിലാണ് മന്ത്രവാദിനിയെന്ന് ആരോപിച്ച് 63 കാരിയെ നാട്ടുകാര്‍ നഗ്നയാക്കി തലവെട്ടിക്കൊന്നത്.
വീട്ടില്‍ നിന്നും വലിച്ചിറക്കി തൊട്ടടുത്ത അരുവിക്കരയിലെത്തിച്ച് നഗ്നയാക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആള്‍ദൈവം അടക്കം ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു.
ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്ന അനിമ റോങ്തിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൊലപാതകം. ഓറങ് എന്ന സ്ത്രീ മന്ത്രവാദിനിയാണെന്നും ഗ്രാമത്തിന് നാശമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തത്.
അറസ്റ്റിലായവരെല്ലാം അനിമയുടെ ബന്ധുക്കളാണ്. ‘ മന്ത്രവാദ വിരുദ്ധ ‘ നിയമത്തെക്കുറിച്ച് അസമില്‍ ചര്ച്ചനടക്കുന്നതിനിടെയാണ് കൊലപാതകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല