സ്വന്തം ലേഖകന്‍: ദേശീയ പെന്ഷന് പദ്ധതിയില്‍ ഇനി പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ അവസരം. സാമൂഹ്യ സുരക്ഷാ പരിരക്ഷ നല്കുന്ന ദേശീയ പെന്ഷന് പദ്ധതി (എന്‍.പി.എസ്) യിലാണ്? ഇനി മുതല്‍ പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ കഴിയുക.
പെന്ഷന് നിയന്ത്രകരായ പി.എഫ്.ആര്.ഡി.എ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ദേശീയ പെന്ഷന് പദ്ധതികള്‍ പോലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപം അനുവദിക്കാമെന്ന് ആര്.ബി.ഐ അടുത്തിടെ പി.എഫ്.ആര്.ഡി.എയോട് വ്യക്തമാക്കിയിരുന്നു.
ഇതിന്രെ അടിസ്ഥാനത്തില്‍ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്ര് ആക്ടിലെ(ഫെമാ)? മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടായേക്കുമെന്ന് പി.എഫ്.ആര്.ഡി.എ ചെയര്മാന് ഹേമന്ത് കൊണ്ട്രാക്ടര് സൂചിപ്പിച്ചു. പ്രവാസികളില്‍ ദേശീയ പെന്ഷന് പദ്ധതിയുടെ പ്രധാന്യത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് അനിവാര്യമായ സാമൂഹ്യ പരിരക്ഷാ ആനുകൂല്യങ്ങളൊന്നും തന്നെ ഇല്ലെന്നും ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല