1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

അപ്പച്ചന്‍ കണ്ണന്‍ചിറ

വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതാദ്ധ്യക്ഷനും,ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡണ്ടുമായ അഭിവന്ദ്യ കര്‍ദ്ധിനാല്‍ വിന്‍സെന്റ് നിക്കോളസ് പ്രസിഡണ്ടായുള്ള സൊസൈറ്റി ഓഫ് സെന്റ് ജോണ്‍സ് ക്രിസോസ്റ്റത്തിന്റെ ആഭിമുഖ്യത്തില്‍ പൌരസ്ത്യ കത്തോലിക്കാ സഭകളുടെ ഒരു സംഗമം നടത്തപ്പെടുന്നു. 2015 ആഗസ്റ്റ് മാസം 1 നു ശനിയാഴ്ച രാവിലെ 10:00 മണിക്ക് ലണ്ടനിലുള്ള ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചു നടത്തപ്പെടുന്നു.സീറോ മലബാര്‍ സഭക്ക് പ്രാമുഖ്യം കൊടുത്ത് കൊണ്ട് ഇദംപ്രഥമമായി നടത്തപ്പെടുന്ന ആഘോഷത്തില്‍ പ്രശസ്ത ഗവേഷകനും,സംഗീതഞ്ജനുമായ റവ.ഡോ.ജോസഫ് പാലക്കല്‍ (സി.എം.ഐ) ഇംഗ്ലീഷ് ഭാഷയില്‍ ആഘോഷമായ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതും,സീറോ മലബാര്‍ സഭയുടെയും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രവും,പാരമ്പര്യവും പ്രതിപാതിക്കുന്ന ഏതാനും ഡോക്കുമെന്ററി ചിത്രങ്ങളുടെ പ്രദര്‍ശനവും,ഭാരത സഭയുടെ പൌരാണികത്വത്തെ സംബന്ധിച്ചു ഒരു ചിത്ര പ്രദര്‍ശനവും,റവ.ഡോ.പാലക്കലിന്റെ ഗവേഷണ പ്രബന്ധാവതരണവും,സംശയ നിവാരണ വേലയും ഉണ്ടായിരിക്കുന്നതാണ്.
യുദ്ധത്താലും,മതസ്പര്‍ദ്ധയാലും പീഡിപ്പിക്കപ്പെടുന്ന പൌരസ്ത്യ സഭകളെപ്പറ്റി ജോണ്‍ ന്യുട്ടണ്‍ അവതരിപ്പിക്കുന്ന പ്രബന്ധത്തെ തുടര്‍ന്ന് ഉക്രേനിയന്‍ സഭയുടെ സായാന്‍ഹ പ്രാര്‍ത്ഥനയോടെ ആഘോഷം സമാപിക്കും.
പ്രവാസികളിലെ പുതുതലമുറയെ നമ്മുടെ സഭാ പാരമ്പര്യത്തില്‍ ഉറപ്പിച്ചു നിറുത്തുവാന്‍ സഹായകരമായി സീറോ മലബാര്‍ സഭയുടെ പരിശുദ്ധ കുര്‍ബ്ബാനക്രമം ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ റവ.ഡോ.പാലക്കല്‍ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്.സീറോ മലബാര്‍ സഭയുടെ പരിശുദ്ധ സൂനഹദോസ് അംഗീകരിച്ച ക്രമം കഴിഞ്ഞ വര്‍ഷം വാഷിങ്ങ്ടണില്‍ സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ധിനാല്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവും,വാഷിങ്ങ്ടനിലെ കര്‍ദ്ധിനാല്‍ വ്യുറലും,സീറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയുടെ അദ്ധ്യക്ഷന്‍ മാര് ജേക്കബ് അങ്ങാടിയത്ത് സംയുക്തമായി ആഘോഷപൂര്‍വ്വം അര്‍പ്പിക്കുകയുണ്ടായി.
സൊസൈറ്റി ഓഫ് സെന്റ് ജോണ്‍ ക്രിസോസ്റ്റോം പാശ്ചാത്യ പൌരസ്ത്യ സഭകളെ പരസ്പരം കോര്‍ത്തിണക്കാനുള്ള ഒരു സംഘടനയാണ്.സീറോ മലബാര്‍ സഭയെ പാശ്ചാത്യ സഭകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാനും,പാശ്ചാത്യപൌരസ്ത്യ സഭകളുടെ സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്കും,വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഇതാദ്യമാണ് സീറോ മലബാര്‍ സഭയെ മുന്‍ നിറുത്തി ഇങ്ങിനെ ഒരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ചരിത്രത്തില്‍ ഇദംപ്രഥമായിട്ടാണ് സീറോ മലബാര്‍ സഭക്ക് ലണ്ടനിലെ ഒരു പ്രമുഖ കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ അവസരം ലഭിക്കുന്നത്.അത് പോലെ തന്നെ നമ്മുടെ കര്‍ത്താവിന്റെ ഭാഷയായ അരമായ ഭാഷയിലുള്ള നമ്മുടെ പഴയ കീര്‍ത്തനങ്ങളായ ‘പുഖ്ദാനകോന്‍ ‘ ‘ കന്തീശ ആലാഹാ’ തുടങ്ങിയവ ഒരു ഇംഗ്ലീഷ് കത്തീഡ്രലില്‍ ആലപിക്കപ്പെടുന്നത് ഇതാദ്യമായിരിക്കും.
സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കു വളരെ അഭിമാനം വിതറുന്ന ഈ ആഘോഷത്തില്‍ പങ്കുചെന്നു സഭയെ അടുത്തറിയുവാനും, നമ്മുടെ വിശ്വാസ പാരമ്പര്യത്തെ മറ്റുള്ളവരെ അറിയിക്കുവാനും, എല്ലാ വിശ്വാസി സമൂഹങ്ങളെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

റവ.ഡോ.ജോസഫ് ഓക്‌സ്‌ഫോര്‍ഡില്‍ അന്തര്‍ദേശീയ സമ്മേളനത്തില്‍ കൊണ്ഗ്രിഗെഷനല്‍ മ്യുസിക്കിനെ ആസ്പതമാക്കി പ്രഭാഷണം നടത്തുന്നും ഉണ്ട്.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ £ 10.00 (സംഭാവന അടക്കം) നല്‍കി രെജിസ്റ്റര്‍ ചെയ്യുവാനും അഭ്യര്‍ത്തിക്കുന്നു.സ്‌നാക്കും,ചായയും ലഭ്യമായിരിക്കും. പങ്കെടുക്കുന്നവര്‍ ഉച്ച ഭക്ഷണ ടിഫിന്‍ മാത്രം കയ്യില്‍ കരുതേണ്ടതാണ്.ദുരിതം അനുഭവിക്കുന്ന പൌരസ്ത്യ സഭകള്‍ക്ക് ചെറിയ കൈത്താങ്ങാകുവാനും ഈ ആഘോഷത്തിലെ പങ്കാളിത്തം സഹായകമാവും.
ബുക്കിംഗ്: johnchrysostom@btinternet.com
www.orientalelumen.org.uk

വേദിയുടെ വിലാസം: ഉക്രേനിയന്‍ കാത്തലിക് കത്തീഡ്രല്‍ ഓഫ് ഹോളി ഫാമിലി, ഡ്യുക്ക് സ്ട്രീറ്റ്, WK1 5BQ, LONDON

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.