സ്വന്തം ലേഖകന്‍: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങളില്‍ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി. ആദ്യമായാണ് തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടന്നാക്രമണത്തിന് മുതിരുന്നത്. വടക്കന്‍ ഇറാഖിലെ കുര്‍ദ്ദിഷ് കേന്ദ്രങ്ങളിലും തുര്‍ക്കിയുടെ വ്യോമസേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് മൂന്ന് ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കി ആക്രമണം നടത്തിയത്. വെള്ളിയാഴ്ച്ച ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തുര്‍ക്കി ഐ.എസിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് പോകുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ അമേരിക്കന്‍ സൈനികര്‍ക്ക് വിമാനത്താവളം ഒരുക്കിക്കൊടുക്കുമെന്നും തുര്‍ക്കി പ്രതികരിച്ചിരുന്നു.
കഴിഞ്ഞയാഴ്ച്ച തുര്‍ക്കിഷ് നഗരമായ സുറുക്കില്‍ ഐ.എസ് നടത്തിയ ബോംബാക്രമണത്തില്‍ 32 പേര് മരിച്ചിരുന്നു. സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കിഷ് സൈനികരുമായി ഐ.എസ് ഭീകരര്‍ ഏറ്റുമുട്ടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല