സ്വന്തം ലേഖകന്‍: അമേരിക്കന്‍ കമ്പനികളില്‍ ചാരപ്പണി നടത്തുന്നത് ചൈനീസ് ജീവനക്കാരെന്ന് എഫ്ബിഐ. ചാരപ്പണി നടത്തുന്നവരിലേറെയും ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളവരാണെന്നും യുഎസ് കുറ്റാന്വേഷണ ഏജന്‍സി പറയുന്നു.
യുഎസ് കമ്പനികളുടെ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ 53% വര്‍ധനയാണു കഴിഞ്ഞവര്ഷമുണ്ടായതെന്ന് എഫ്ബിഐ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം മേധാവി റന്‍ഡാല്‍ കോള്മാന് പറഞ്ഞു.
വ്യാപാരരഹസ്യങ്ങള്‍ ചോരുന്നതിലൂടെ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണു കമ്പനികള്‍ക്കുണ്ടാകുന്നത്. ചൈനീസ് സര്‍ക്കാരിന്റെ അനുമതിയോടെയുള്ള രഹസ്യം ചോര്ത്തലാണു യുഎസ് കമ്പനികള്‍ നേരിടുന്ന പ്രധാന ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. ദുപോ, ലോക്ഹീഡ് മാര്ട്ടിന്, വാല്സ്പാര് തുടങ്ങിയ യുഎസ് കമ്പനികള്‍ ഇത്തരത്തില്‍ ചൈനീസ് ചാരപ്പണിയുടെ ഇരയായവയാണ്.
കമ്പനിരഹസ്യം ചോര്‍ത്തലിനെതിരെ മുന്‍കരുതലെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി എഫ്ബിഐ രാജ്യമെമ്പാടും ബോധവല്‍ക്കരണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല