സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയെ പൂ വിരിഞ്ഞു, പക്ഷെ മൂക്കു പൊത്താതെ കാണാന്‍ വയ്യ. ലോകത്തിലെ ഏറ്റവും വലിയ പൂവായ റ്റിതാന് അരും എന്ന് വിളിക്കുന്ന അമോര്‍ഫോഫലസ് ടൈറ്റാനിയം അഞ്ചു വര്‍ഷത്തിന് ശേഷമാണ് വിരിയുന്നത്. ടോക്കിയോയിലെ ജിന്‍ഡായി ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഈ പൂവ് വിരിഞ്ഞുനില്‍ക്കുന്നത്.
ശവനാറി പൂ എന്നൊരു പേരുകൂടി ഇതിനുണ്ട്. അഴുകിയ മാംസത്തിന്റെ മണമാണ് ഈ പൂവിന്. അതുകൊണ്ടുതന്നെ വിരിഞ്ഞുകഴിഞ്ഞാല്‍ ഈച്ചകളെ കൂടുതലായി ഈ പൂവ് ആകര്‍ഷിക്കും. ദുര്‍ഗന്ധം കാരണം അടുക്കാന്‍ കഴിയില്ലെങ്കിലും ഭീമാകാരന്‍ പൂ സന്ദര്‍ശകരെ ആകര്ഷിച്ചുകൊണ്ടിരിക്കയാണ്.
രണ്ട് മീറ്റര്‍ ഉയരം, അതായത് 6.5 അടിയാണ് ഈ പൂവിന്റെ വലിപ്പം. പൂവിനെ കാണാനായി നിരവധി സന്ദര്‍ശകരാണ് ദിവസം മുഴുവന്‍ ഈ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ എത്തുന്നത്. സന്ദര്ശബാഹുല്യം കൊണ്ട് സന്ദര്‍ശന സമയം കൂട്ടാന്‍ നിര്‍ബന്ധിതരായിരിക്കയാണ് ഇപ്പോള്‍ ഗാര്ഡന് അധികൃതര്‍. ഇന്‍ഡോനേഷ്യയിലെ സുമാത്ര ദ്വീപുകളിലാണ് സാധാരണയായി ഈ പൂവിനെ കണ്ടുവരാറുള്ളത്. ഇവിടങ്ങളില്‍ വളരുന്ന ചില പൂവുകള്‍ക്ക് മൂന്ന് മീറ്ററിലധികം വലിപ്പമുണ്ടാകാറുണ്ട്.
40 വര്‍ഷത്തോളം ആയുസ്സുള്ള ചെടിയിലുണ്ടാകുന്ന പുഷ്പമാണെങ്കിലും വളരെ അപൂര്‍വമായി മാത്രമേ ഇവ വിരിയാറുള്ളൂ.. ഒരു ചെടി കൂടിവന്നാല്‍ മൂന്നോ നാലോ തവണ മാത്രമേ പുഷ്പിക്കൂ. മാത്രമല്ല വിരിഞ്ഞാലും ദിവസങ്ങള്‍ മാത്രമേ ഈ പൂവിന് ആയുസ്സും ഉണ്ടാകുകയുള്ളൂ.. അതുകൊണ്ടുതന്നെ വെള്ളിയാഴ്ചയോടുകൂടി സന്ദര്‍ശന തിരക്ക് അവസാനിക്കുമെന്ന കണക്കുകൂട്ടിലാണ് പൂന്തോട്ട അധികൃതര്‍. 2010 ജൂലൈ 22 നായിരുന്നു അവസാനമായി ഈ പൂ വിരിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല