സ്വന്തം ലേഖകന്‍: പത്തു വയസുകാരനെ ബലി നല്കി, നേപ്പാളില്‍ അഞ്ചു പേര് അറസ്റ്റില്‍. കുട്ടിയുടെ കൊലപാതകം മനുഷ്യ ബലിയാണെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പ് കാണാതായ ജിവാന് കോഹര്‍ എന്ന പത്തു വയസുകാരന്റെ മൃതദേഹം നവാല്‍പരാസി ജില്ലയിലെ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപത്തെ കുദിയ ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തു.
കുട്ടിയുടെ തല അറുത്തുമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥനായ നാല് പ്രസാദ് ഉപാധ്യായ പറഞ്ഞു. അസുഖബാധിതനായ തന്റെ മകന്റെ ദേഹത്ത്കൂടിയ പിശാചിനെ പുറത്താക്കാനായാണ് ഗ്രാമത്തിലെ മന്ത്രവാദിയുടെ ഉപദേശ പ്രകാരം കുട്ടിയെ ബലികൊടുത്തതെന്ന് ഒരാള്‍ കുറ്റസമ്മതം നടത്തിയതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ബിസ്കറ്റും 50 യുഎസ് സെന്റും വാഗ്ദാനം ചെയ്ത് അയല്‍വാസികളുടെ സഹായത്തോടെ കുട്ടിയെ തട്ടിയെടുത്ത് ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. മതാചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്ക് നടത്തി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി ഉപാധ്യായ പറഞ്ഞു. 28 ദശലക്ഷം വരുന്ന നേപ്പാള്‍ ജനതയില്‍ 80 ശതമാനം പേര് ഹിന്ദുക്കളാണ്. ദൈവ പ്രീതിക്കായി ആടുമാടുകളെ ബലികൊടുക്കുന്നത് ഇവിടെ പതിവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നരബലി നിലനിന്നിരുന്ന പ്രദേശങ്ങളാണിവ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല