ആമസോണ്‍ യുകെയില്‍ മ്യൂസിക് സ്ട്രീമിംഗ് സര്‍വീസ് അവതരിപ്പിച്ചു. യുഎസിന് പുറത്ത് ആദ്യമായിട്ടാണ് ആമസോണ്‍ മ്യൂസിക് സ്ട്രീമിംഗ് സര്‍വീസ് ലഭ്യമാക്കുന്നത്. ആമസോണ്‍ പ്രൈം കസ്റ്റമേഴ്സിന് ആക്സസ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് പ്രൈം മ്യൂസിക് സര്‍വീസ് ഒരുക്കിയിരിക്കുന്നത്.
അധിക പണം മുടക്കാതെ പ്രൈം കസ്റ്റമേഴ്സിന് പാട്ട് കേള്‍ക്കാനും, ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ലക്ഷക്കണക്കിന് ഗാനങ്ങളുടെ ട്രാക്കുകളാണ് ആമസോണ്‍ സംഗീത ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഡെസ്ക്ടോപ്പിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ആമസോണിന്റെ മ്യൂസിക് സ്ട്രീം സേവനം ഉപയോഗിക്കാം.
ആമസോണ്‍ എംപി ത്രി സ്റ്റോറില്‍നിന്ന് ട്രാക്കുകള്‍ വാങ്ങി കോംപ്ലിമെന്ററി ലൈബ്രറി സൃഷ്ടിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ റെക്കമെന്‍ഡേഷന്‍സ് നല്‍കുന്നതിനായി നേരത്തെ മേടിച്ചിട്ടുള്ള ട്രാക്കുകള്‍ ഏതൊക്കെയാണെന്ന് ആമസോണ്‍ പരിശോധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല