കേവലം രണ്ട് ഹിന്ദി സിനിമകളില്‍ മാത്രം അഭിനയിച്ച ഒരു ബ്രിട്ടീഷുകാരിയാണ് 2010-ല്‍ ഇന്ത്യന്‍ യുവതയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. അരുണ ഷീല്‍ഡ്സ് എന്ന ആംഗ്ലോ ഇന്ത്യന്‍ നടിയാണ് ബോളിവുഡിലെ പുതിയ താരോദയം. ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അന്വേഷിച്ച വ്യക്തി അരുണയാണ്. അഭിനയശേഷിയേക്കാള്‍ ചൂടന്‍ രംഗങ്ങളാണ് അരുണയുടെ ഹൈലൈട്സ്.
2010 ഏപ്രിലില്‍ റീലീസായ പ്രിന്‍സ് ആണ് അരുണയുടെ ആദ്യബോളിവുഡ് ചിത്രം. ഹൈടെക്ക് മോഷണത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് ആയിരുന്നു നായകന്. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിലെ അഭിനയത്തോടെ ഇന്ത്യയുടെ പുതിയ ‘ബോണ്ട് ഗേള്‍’ ആയി അരുണയെ മാധ്യമങ്ങള്‍ വാഴ്ത്തി.
എന്നാല്‍, അരുണയ്ക്ക് ആരാധകരെ വര്‍ധിപ്പിച്ചത് ജൂലായില്‍ റിലീസായ രണ്ടാമത്തെ ചിത്രം ‘മിസ്റ്റര്‍ സിങ് മിസിസ് മേത്ത’യാണ്. വിവാഹേതര ബന്ധത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ അരുണയുടെ ‘പ്രകടനം’ കാഴ്ച്ചക്കാരന്റെ ഹൃദയമിടിപ്പ് കൂട്ടുന്നതായിരുന്നു. ചിത്രത്തിന്റെ പ്രമേയത്തോട് ‘നീതിപുലര്‍ത്തുന്ന’ പ്രദര്‍ശനത്തോടെ, കത്രീനകൈഫിനെ കടത്തിവെട്ടി അരുണ യുവാക്കളുടെ പ്രിയനായികയായി. സെന്‍സര്‍ബോര്‍ഡ് കാരണം ചിത്രത്തിലെ പല രംഗങ്ങളും സ്ക്രീനില്‍ അവ്യക്തമായിരുന്നു. 60 നടിമാര്‍ വേണ്ടെന്നുവച്ച റോളായിരുന്നത്രെ അത്.
വിവിധ ഇംഗ്ലീഷ് ചിത്രങ്ങളിലും അരുണ അഭിനയിച്ചിട്ടുണ്ട്. എ.ഒ. ദി ലാസ്റ്റ് നിയാന്‍ഡര്‍താല്‍, പ്രൈവറ്റ് മൊമെന്റ്സ്, മിഷന് ഇംപ്രോബബിള്‍, വയലന്റ് ലെസണ്, ബെയ്റ്റ് തുടങ്ങി ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. വിവിധ ടി.വി. ഷോകളില്‍ തന്റെ പ്രതിഭ തെളിയിക്കാനും ഇവര്‍ക്കായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല