ജോണി നെല്ലാമറ്റം
ഷിക്കാഗോ : ഷിക്കാഗോ സോഷ്യല്‍ ക്ലബും കോട്ടയം സിറ്റിസണ്‍ ക്ലബും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ഇരു ക്ലബുകളുടേയും ഭാരവാഹികള്‍ തമ്മില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു അഫിലിയേഷന് ഉരുത്തിരിഞ്ഞുവന്നത്. ഇരു ക്ലബുകളും നിശ്ചിത അംഗങ്ങളില്‍ മാത്രം സംഘടിപ്പിക്കപ്പെട്ടതും ക്ലബ് സംവിധാനങ്ങള്‍ അംഗങ്ങള്‍ക്ക് മാത്രമുള്ളതുമാണ്.
ഷിക്കാഗോ സോഷ്യല്‍ ക്ലബ് അംഗങ്ങള്‍ക്ക് കോട്ടയം സിറ്റിസണ്‍ ക്ലബ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും കോട്ടയത്ത് ലഭിക്കും, സിറ്റിസണ്‍ ക്ലബ് അംഗങ്ങള്‍ക്ക് ഷിക്കാഗോ സോഷ്യല്‍ ക്ലബ് അംഗങ്ങള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഷിക്കാഗോയിലും ലഭിക്കുന്നതുമായിരിക്കും. വളരെ ശ്രദ്ധേയമായ ഈ ഒരുമിക്കലിനുള്ള ധാരണ പത്രം കോട്ടയം സിറ്റിസണ്‍ ക്ലബിന്റെ പ്രതിനിധി സാജന് വര്‍ഗ്ഗീസ് ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സാജു കണ്ണംമ്പള്ളിക്ക് കൈമാറി ഈ സംരഭത്തിന് തുടക്കം കുറിച്ചു. പീറ്റര്‍ കുളങ്ങര, സൈമ ചക്കാലപ്പടവില്‍, ബിജു പെരികലം, സാബു പടിഞ്ഞാറേല്, ജസ്മോന്‍ പുറമടം, ബി മച്ചാനിക്കല്‍ എിവര്‍ സിഹിതരായിരുന്നു.
സിറ്റിസണ്‍ ക്ലബ് ആരംഭിക്കുന്ന ജീവ കാരുണ്യാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സോഷ്യല്‍ ക്ലബിന്റെ എല്ലാ പിന്തുണയും പ്രസിഡന്റ് സാജു കണ്ണംമ്പള്ളി വാഗ്ദാനം ചെയ്തു. രണ്ട് ക്ലബുകളുടേയും അഫിലിയേഷന് യാഥാര്‍ത്ഥ്യമാക്കാന്‍ മുന്കൈയേടുത്ത പീറ്റര്‍ കുളങ്ങരയെ ഇരു ക്ലബ് പ്രതിനിധികളും പ്രത്യേകം അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല