സ്വന്തം ലേഖകന്‍: പഞ്ചാബ് ഭീകരാക്രമണം, ഭീകരര്‍ എത്തിയത് പാകിസ്താനില്‍ നിന്നല്ലെന്ന് പാക് വിദേശകാര്യ വക്താവ്. തിങ്കളാഴ്ച പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ഉണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ മൂന്നു ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നാണ് വന്നതെന്ന ഇന്ത്യയുടെ ആരോപണം പാക്കിസ്ഥാന് തള്ളിക്കളയുകയും ചെയ്തു. കൃത്യമായ അന്വേഷണം നടത്താതെ പാക്കിസ്ഥാനു നേരെ വിരല്‍ചൂണ്ടുന്നത് ആരോഗ്യകരമായ കാര്യമല്ലെന്ന് പാക്ക് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഗുര്‍ദാസ്പൂരില്‍ ഭീകരാക്രമണം നടത്തിയത് രവി നദി കടന്ന് പാക്കിസ്ഥാനില്‍ നിന്നെത്തിയ ഭീകരരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. പാക്കിസ്ഥാനും ഭീകരതയുടെ ഇരകളാണ്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പാക്കിസ്ഥാനെയാണ് ആക്രമണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത്. ഇത് ശരിയല്ലെന്നും പാക്ക് വിദേശകാര്യ വക്താവ് ഖലീല്ഹ പറഞ്ഞു.
ഭീകരരെ വധിച്ച സ്ഥലത്തു നിന്ന് രണ്ട് ജിപിഎസുകള്‍ കണ്ടെത്തിയിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നും മനസിലാകുന്നത് ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറിയെന്നാണ് എന്നാണ് രാജ്നാഥ് പറഞ്ഞത്. രവിനദി കടന്ന് ഗുര്‍ദാസ്പൂരിലെ താഷ് വഴിയാണ് മൂന്നു ഭീകരരും ഇന്ത്യയിലെത്തിയത്.
ഇതേ ഭീകരര്‍ തന്നെയാണ് സ്ഫോടക വസ്തുക്കള്‍ റയില്‍വേ ട്രാക്കില്‍ സ്ഥാപിച്ചതും. സംഭവസ്ഥലത്തുനിന്നും രാത്രി ദൃശ്യങ്ങള്‍ ലഭ്യമാകുന്ന ഉപകരണം കണ്ടെടുത്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മൂന്നു ഭീകരര്‍ ഗുര്‍ദാസ്പൂരില്‍ ആക്രമണം നടത്തിയത്. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്നു ഭീകരരെയും വധിച്ചു. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ഭീകരരും ഉള്‍പ്പെടെ പത്തു പേര് കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല