സ്വന്തം ലേഖകന്‍: ഈജിപ്തില്‍ മൂന്ന് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകരുടെ കേള്‍ക്കല്‍ കോടതി മാറ്റിവച്ചു. നിരോധിത സംഘടനയായ ബ്രദര്‍ഹുഡിനെ അനുകൂലിച്ച കേസില്‍ പ്രതികളായ മൂന്ന് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകരുടെ വാദമാണ് ഈജിപ്ത് കോടതി മാറ്റി വെച്ചത്.
കോടതിയുടെ അടുത്ത വാദം കേള്‍ക്കല്‍ അവസാനത്തേതായിരിക്കുമെന്ന് അല്‍ജസീറാ ഡയറക്ടര്‍ ജനറല്‍ മുസ്തഫ സുഹാഗ് പറഞ്ഞു. വാദം കേള്‍ക്കല്‍ അവസാനിച്ച് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മാധ്യമ പ്രവര്‍ത്തകരായ ബഹര്‍ മുഹമ്മദ്, മുഹമ്മദ് ഫഹ്മി, പീറ്റര്‍ ഗീസ്റ്റ് എന്നിവര്‍.
ഈ മൂന്ന് മാധ്യമ പ്രവര്‍ത്തകരും കഴിഞ്ഞ 19 മാസമായി കോടതി കയറി വലയുകയാണ്. പത്ര പ്രവര്‍ത്തനമെന്നത് ഒരു കുറ്റകൃത്യമല്ലെന്നും ഈജിപ്ഷ്യന്‍ അധികൃതര്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കുറ്റപത്രം അവസാനിപ്പിച്ച് അവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും അല്‍ജസീറാ വക്താവ് പറഞ്ഞു.
2013 ല്‍ ഈജിപ്ത് പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സി സ്ഥാനഭ്രഷ്ടനാക്കുന്നതിന് മുമ്പ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കുറ്റം. ഓസ്ട്രേലിയന്‍ പൗരനായ ഗ്രീസ്റ്റയെ നാടുകടത്തിയിരുന്നു. ഫഹ്മി ഏഴ് വര്‍ഷവും, മുഹമ്മദ് 10 വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്ജസീറയില് ജോലി ചെയ്യുന്ന മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തെളിവുകള്‍ ഇല്ലാത്തതിനാലാണ് കോടതി വിധി മാറ്റി വെക്കാന്‍ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല